ടെൽ അവീവ്: നീണ്ട പോരാട്ടത്തിനൊടുവിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ഒടുവിൽ അവസാനിച്ചു.ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പുവച്ചതോടെ,നെതന്യാഹുവിന്റെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർ പ്രതിഷേധിച്ച് പൊടുന്നനെ രാജിവയ്ക്കുകയും ചെയ്തു.ഇത് ഇസ്രായേലിൽ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു.2023 ലാണ് ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്.ഇസ്രായേലിലേക്ക് കടന്ന ഹമാസ് സൈന്യം തുടർച്ചയായ ആക്രമണങ്ങൾ അഴിച്ചുവിടുകയായിരുന്നു. കൂടാതെ,നൂറുകണക്കിന് ആളുകളെ ബന്ദികളാക്കുകയും ചെയ്തു.
ഇതിനെ തുടർന്നാണ് ഇസ്രായേലും ഹമാസും തമ്മിലുള്ള ,ശക്തമായ യുദ്ധം ആരംഭിക്കാനുള്ള പ്രധാന കാരണം.പിന്നാലെ ഇസ്രായേൽ ഗാസയിൽ വൻ ആക്രമണം അഴിച്ചുവിട്ടു,ഹമാസ് പോരാളികളെ ലക്ഷ്യമിട്ട് വേട്ടയാടി. അതേസമയം,ഗാസയിലെ നിരപരാധികളായ സാധാരണക്കാരെയും ആക്രമണം വലിയ തോതിൽ ബാധിച്ചു.കൊച്ചു കുഞ്ഞുങ്ങളുൾപ്പടെ നിരപരാധികൾ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടും,ഹമാസ് നശിപ്പിക്കപ്പെടുന്നതുവരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ ഉറച്ചുനിന്നു.ഈ സാഹചര്യത്തിലാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് നേതാവ് യഹ്യ സിൻവാർ കൊല്ലപ്പെട്ടത്. ഒരു കെട്ടിടത്തിൽ ഒളിച്ചിരുന്ന സിൻവാറിനെ ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തുകയായിരുന്നു.മാത്രമല്ല,ഹമാസ് സൈന്യത്തിലെ നിരവധി പ്രധാന നേതാക്കളെയും ഇസ്രായേൽ ലക്ഷ്യമാക്കി.ഹമാസ് നേതാവ് ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതോടെ പലകോണുകളിൽ നിന്നും വെടിനിർത്തലിനുള്ള മുറവിളി ഉയർന്നു.അന്താരാഷ്ട്ര തലത്തിൽ നിന്നും വെടി നിർത്തലിനുള്ള സമ്മർദ്ദം വർദ്ധിച്ചു.
ഈജിപ്ത്,ഖത്തർ,അമേരിക്ക എന്നീ രാജ്യങ്ങൾ വെടിനിർത്തലിനായി ഇരുപക്ഷത്തിനും ഇടയിൽ മധ്യസ്ഥത വഹിച്ചു.ആദ്യപടിയായി,ഇരു രാജ്യങ്ങളും ആക്രമണം പൂർണ്ണമായും നിർത്തുകയും.അതേസമയം,ഹമാസ് ബന്ദികളാക്കിയ അമേരിക്കക്കാർ,സ്ത്രീകൾ,പ്രായമായവർ എന്നിവരെ വിട്ടയക്കുമെന്നും, ഗാസയിലെ ജനവാസ മേഖലകളിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങുമെന്നും,പലസ്തീനികളെ അവരുടെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കുമെന്നും കരാറുകളിൽ ഒപ്പുവച്ചു.
ബന്ദികളുടെ വിവരങ്ങൾ പുറത്തുവിടാൻ ഹമാസ് വൈകിയപ്പോൾ ഇസ്രായേൽ ആക്രമണം തുടർന്നു.പിന്നീട് ഹമാസ് മോചിപ്പിക്കാൻ പോകുന്ന മൂന്ന് ബന്ദികളുടെ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് പുറത്ത് വിടുകയും ബന്ദി മോചനം പ്രഖ്യാപിക്കുകയും ചെയ്തു.തുടർന്ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരികയായിരുന്നു.ബന്ദികളാക്കിയ റോമി കോണൻ,ഡോറൻ സ്റ്റീൻബ്രെച്ചർ, എമിലി ഡമാരി എന്നിവരെ റെഡ് ക്രോസിന് കൈമാറി.
ഇത്രയും വലിയ പോരാട്ടങ്ങൾക്കൊടുവിലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.എന്നാൽ വെടിനിർത്തൽ കരാറിൽ പ്രതിഷേധിച്ച് ഇസ്രായേലിന്റെ ദേശീയ പ്രതിരോധ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ രാജിവച്ചു.കൂടാതെ,ഇസ്രായേലിലെ നിലവിലെ സഖ്യ സർക്കാരിൽ അംഗമായിരുന്ന ഇറ്റാമർ ഓട്സം യെഹൂദിറ്റ്, സഖ്യത്തിൽ നിന്നും പിന്മാറുമെന്നും പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് രണ്ട് മന്ത്രിമാർ കൂടി രാജിവയ്ക്കുകയായിരുന്നു.ധനമന്ത്രി ബെസലേൽ സ്മോഡ്രിച്ചും രാജി പ്രഖ്യാപിച്ചെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റി.ഹമാസ് പൂർണ്ണമായും നശിപ്പിക്കപ്പെടുന്നതിന് മുമ്പ് യുദ്ധം നിർത്തിയാൽ തന്റെ പാർട്ടിയും ഭരണ സഖ്യം വിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.മന്ത്രിതല പ്രതിഷേധങ്ങളുടെ ഈ പരമ്പര ഇസ്രായേൽ സർക്കാരിന് പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നാണ് അന്താരഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.