നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം മോദി തള്ളി ; അധിക തീരുവയ്ക്ക് കാരണം പറഞ്ഞ് ന്യൂയോര്‍ക്ക് ടൈംസ്

പാകിസ്ഥാനെ പോലെ ഇന്ത്യയും നോബല്‍ സമ്മാനത്തിന് തന്റെ പേര് ശുപാര്‍ശ ചെയ്യണം എന്നായിരുന്നു ട്രംപ് മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ സൂചിപ്പിച്ചത്. എന്നാല്‍ ഈ ആവശ്യം തള്ളിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

author-image
Biju
New Update
trump pm

ന്യൂയോര്‍ക്ക് : ഇന്ത്യക്കെതിരെ അധികതീരുവ ചുമത്താന്‍ ഉള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നില്‍ മോദിയുമായി നടത്തിയ ഒരു ഫോണ്‍ സംഭാഷണമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനുള്ള നോബല്‍ സമ്മാനത്തിന് തന്നെ ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചിരുന്നത്. എന്നാല്‍ ഈ ആവശ്യം മോദി തള്ളിയതാണ് ട്രംപിനെ ചൊടിപ്പിച്ചതും ഇന്ത്യയ്‌ക്കെതിരെ അധിക തീരുവ ഏര്‍പ്പെടുത്താന്‍ കാരണമായതും എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ജൂണ്‍ 17-ന് ആണ് ട്രംപും മോദിയും തമ്മിലുള്ള ഈ ഫോണ്‍കോള്‍ നടന്നത് എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘര്‍ഷം അവസാനിപ്പിച്ചത് താന്‍ ആണെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു ശേഷമായിരുന്നു ഇത്. ജൂണ്‍ 17-ന് മോദിയുമായി നടത്തിയ ഒരു ഫോണ്‍ കോളിനിടെ ട്രംപ് ഇക്കാര്യം വീണ്ടും ഉന്നയിച്ചു. 

Also Read:

https://www.kalakaumudi.com/international/a-major-setback-for-trump-federal-appeals-court-says-tathis-actions-were-illegal-and-an-abuse-of-power-says-federal-appeals-court-9768135

സൈനിക സംഘര്‍ഷം അവസാനിപ്പിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ട്രംപ് ഈ സംഭാഷണത്തില്‍ മോദിയോട് പറഞ്ഞു. സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് പാകിസ്താന്‍ തന്നെ നാമനിര്‍ദ്ദേശം ചെയ്യാന്‍ പോകുകയാണെന്നും അദ്ദേഹം പരാമര്‍ശിച്ചു. ഈ ബഹുമതിക്ക് വേണ്ടിയായിരുന്നു ട്രംപ് പരസ്യമായി പ്രചാരണം നടത്തിയിരുന്നത് എന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു.

പാകിസ്ഥാനെ പോലെ ഇന്ത്യയും നോബല്‍ സമ്മാനത്തിന് തന്റെ പേര് ശുപാര്‍ശ ചെയ്യണം എന്നായിരുന്നു ട്രംപ് മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ സൂചിപ്പിച്ചത്. എന്നാല്‍ ഈ ആവശ്യം തള്ളിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിച്ചതിന് പിന്നില്‍ മറ്റൊരു രാജ്യത്തിന്റെയും ഇടപെടല്‍ ഉണ്ടായിട്ടില്ല എന്ന് കൃത്യമായി ലോകത്തിനു മുന്‍പില്‍ വ്യക്തമാക്കി. 

നോബല്‍ സമ്മാനം സ്വപ്നം കണ്ടിരുന്ന ട്രംപിന് കിട്ടിയ ആദ്യ തിരിച്ചടിയായി മോദിയുടെ ഈ നിലപാട്. ഇതിന് പിന്നാലെ ഉണ്ടായ ട്രംപിന്റെ വ്യക്തിപരമായ സംഘര്‍ഷമാണ് ഇന്ത്യയ്‌ക്കെതിരായ അധികതീരുവയ്ക്ക് കാരണമായത് എന്ന് ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു. വാഷിംഗ്ടണിലെയും ന്യൂഡല്‍ഹിയിലെയും ഒരു ഡസനിലധികം ആളുകളുമായുള്ള അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിവരങ്ങള്‍ എന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കി.

donald trump narendra modi