പൈലറ്റ് യാത്രാമധ്യേ മരിച്ചു; വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്

വിമാനം അമേരിക്കന്‍ നഗരമായ സിയാറ്റിലില്‍ നിന്ന് തുര്‍ക്കിയിലെ ഇസ്തംബൂളിലേക്കുള്ള പോകുകയായിരുന്നെന്ന് എയര്‍ലൈന്‍ വക്താവ് യഹ്യ ഉസ്തുന്‍ അറിയിച്ചു.

author-image
Prana
New Update
turkish

ദേഹാസ്വാസ്ഥ്യം മൂലം ടര്‍ക്കിഷ് എയര്‍ലൈന്‍സ് പൈലറ്റ് യാത്രാമധ്യേ മരിച്ചു. തുടര്‍ന്ന് വിമാനം ന്യൂയോര്‍ക്കില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതായി എയര്‍ലൈന്‍സ് അറിയിച്ചു. എയര്‍ബസ് എ 350 എന്ന വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനം അമേരിക്കന്‍ നഗരമായ സിയാറ്റിലില്‍ നിന്ന് തുര്‍ക്കിയിലെ ഇസ്തംബൂളിലേക്കുള്ള പോകുകയായിരുന്നെന്ന് എയര്‍ലൈന്‍ വക്താവ് യഹ്യ ഉസ്തുന്‍ അറിയിച്ചു.
ഇല്‍സെഹിന്‍ പെഹ്ലിവാന്‍ (59) എന്ന പൈലറ്റാണ് മരിച്ചത്. യാത്രാമധ്യേ പൈലറ്റിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. വൈദ്യസഹായം നല്‍കിയെങ്കിലും മരിച്ചു. തുടര്‍ന്നാണ് വിമാനം ന്യൂയോര്‍ക്കില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. സഹ പൈലറ്റുമാരാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. ലാന്‍ഡിങ്ങിനു മുമ്പ് തന്നെ പൈലറ്റ് മരിച്ചിരുന്നു.

airline emergency landing turkey pilot dead aeroplane