ഇസ്രയേലിനെ ഭയപ്പെടുത്തുന്ന ഗസയിലെ ഷാഡോ സംഘം

ഗാസ ജനതയെ ഒഴിപ്പിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് ഇസ്രയേല്‍ പിന്തുണ നല്‍കുകയാണ്. ഇതിന് കാരണമായി ഇസ്രയേല്‍ എടുത്തു പറയുന്നത് ഹമാസ് നടത്തിയ ആക്രമമാണ്

author-image
Rajesh T L
New Update
KK

ഗാസ ജനതയെ ഒഴിപ്പിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് ഇസ്രയേല്‍ പിന്തുണ നല്‍കുകയാണ്.ഇതിന് കാരണമായി ഇസ്രയേല്‍ എടുത്തു പറയുന്നത് ഹമാസ് നടത്തിയ ആക്രമമാണ്.2023 ഒക്ടോബര്‍ 7ന് ഹമാസിന്റെ ആക്രമണം ഇസ്രായേല്‍ ജനതയ്ക്ക് മേല്‍ കൊടും ക്രൂരതകളാണ് കാണിച്ചതെന്ന് നെതന്യാഹു പ്രസ്താവനയില്‍ പറയുന്നുണ്ട്.എന്നാല്‍,ഇസ്രായേല്‍ സൈന്യം പലസ്തീന്‍ ജനയ്ക്ക് മേല്‍ നടത്തുന്ന ക്രൂരതകളോട് അദ്ദേഹം സ്വാഭാവികമായും മൗനം പാലിക്കുകയും ചെയ്യുന്നു. 

നെതന്യാഹുവിന്റെ ഒക്ടോബര്‍ ഏഴ് പരാമര്‍ശമാണ് ഇപ്പോള്‍ ആഗോള തലത്തില്‍ ചര്‍ച്ചയാവുന്നത്.ലോകത്തെ ഏറ്റവും വലിയ സായുധ ശക്തി. ഏറ്റവും കെട്ടുറപ്പുള്ള ഇന്റലിജന്‍സ് വിഭാഗം.അഹങ്കാരത്തിന്റെ അത്യുന്നതിയില്‍ വിരാജിച്ചിരുന്ന സമയത്താണ് ഇസ്രയേലിനെതിരേ ഹമാസിന്റെ ആക്രമണം നടന്നത്.യഥാര്‍ത്ഥത്തില്‍ ഇസ്രയേലിനെ ഭയപ്പെടുത്തുന്നതും അത് തന്നെയാണ്. വെറും ഹമാസ് അല്ല.അല്‍ഖസ്സാം ബ്രിഗേഡിന്റെ നിഴല്‍ സംഘം.'ദ ഷാഡോ യൂണിറ്റ്' എന്ന് വിഹ്ദത്ത് അല്‍തീല്‍.കഴിഞ്ഞ ദിവസം മൂന്ന് ഇസ്രയേലി വനിതകളെ ഹമാസ് വിട്ടയച്ചപ്പോഴാണ് ലോകം ആ സംഘത്തെ അവസാനമായി കണ്ടത്.കറുത്ത യൂണിഫോമിലെത്തി,ബന്ദി കൈമാറ്റത്തിനിടെ അവര്‍ പൊടുന്നനെ ആള്‍ക്കൂട്ടത്തില്‍ പ്രത്യക്ഷപ്പെട്ടു. അതിനേക്കാള്‍ വേഗത്തില്‍ അവര്‍ അപ്രത്യക്ഷരായി. 

ഉയര്‍ന്ന തലത്തിലുള്ള സൈനിക,മാനസിക പരിശീലനം നേടിയവരാണ് ഈ നിഴല്‍ സംഘമെന്ന് റിപ്പേര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ഇസ്രയേലി തടവുകാരെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം യൂണിറ്റിനാണെന്നുമം നിരീക്ഷകര്‍ പറയുന്നു. അതേസമയം,അതീവ രഹസ്യമാണ് യൂനിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍. ഇത്രയും സംഘര്‍ഷഭരിതവും സങ്കീര്‍ണവുമായ സന്ദര്‍ഭങ്ങളില്‍ എങ്ങനെയാണ് ഇവര്‍ തങ്ങളുടെ നിഗൂഢത നിലനിര്‍ത്തുന്നതെന്നത് അജ്ഞാതമാണ്.  

അംഗങ്ങളുടെ എണ്ണത്തെ കുറിച്ചു ഭിന്നാഭിപ്രായമുണ്ടെങ്കിലും 'സി. ഐ. എ വേള്‍ഡ് ഫാക്ട് ബുക്ക്' അനുസരിച്ചു 20000-25000 അംഗങ്ങളുണ്ട് ഖസ്സാം ബ്രിഗേഡ്സിന്.തോക്കുകളും ഗ്രനേഡുകളും അത്യാധുനിക നിര്‍മിത റോക്കറ്റുകളുമടങ്ങിയ വലിയ ആയുധ ശേഖരം ഖസ്സാം ബ്രിഗാഡ്സിനുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.എന്നാല്‍ സൈനിക ശക്തിയെ കുറിച്ചും സജ്ജീകരണങ്ങളെ കുറിച്ചുമുള്ള കൃത്യമായ വിവരങ്ങള്‍ പൊതുജനത്തിന് ലഭ്യമല്ല. കഴിഞ്ഞയാഴ്ച ഫലസ്തീനികളെ നിരീക്ഷിക്കാനായി ഇസ്രയേല്‍ സ്ഥാപിച്ച വാച്ച് ടവറില്‍ നുഴഞ്ഞുകയറി നടത്തിയ ആക്രമണത്തില്‍ രണ്ട് അധിനിവേശ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.ഇതിന് പിന്നിലും ഈ ഷാഡോസംഘമാണെന്ന വിലയിരുത്തലുകളുണ്ട്.  

വെസ്റ്റ്ബാങ്കില്‍ ഇ്സ്രയേല്‍ സൈനത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടത്. ആറുപേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ വെസ്റ്റ്ബാങ്കിലെ തുബസ് നഗരത്തില്‍പ്പെട്ട തയാസീറിലെ സൈനിക ക്യാംപിന് നേര്‍ക്കാണ് അജ്ഞാത ആക്രമണം നടത്തിയത്.ഗസ്സയിലെ വെടിനിര്‍ത്തലിന് പിന്നാലെ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സൈന്യം ഫലസ്തീനികള്‍ക്ക് നേരെ വ്യാപകമായി ആക്രമണം നടത്തിവരികയും നിരവധി പേരെ കൊലപ്പെടുത്തികൊണ്ടിരിക്കുകയും ചെയ്യുന്നതിനിടെയാണ്  തിരിച്ചടി നേരിടുന്നത്.

വാച്ച് ടവറില്‍ കയറിയ പോരാളി ചെക്ക്പോയിന്റില്‍ വിശ്രമിക്കുകയായിരുന്ന സൈന്യത്തിന് നേരെ പൊടുന്നനെ വെടിവയ്ക്കുകയായിരുന്നുവെന്ന് ഇസ്രയേല്‍ റോഡിയോ റിപ്പോര്‍ട്ട്ചെയ്തു. ഏറ്റുമുട്ടലില്‍ പോരാളികളിലൊരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഏതാനും മിനിറ്റ് സമയം രൂക്ഷമായ ഏറ്റുമുട്ടലിനാണ് പ്രദേശം സാക്ഷ്യംവഹിച്ചത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ധരിച്ച് ഏറ്റുമുട്ടലിലേര്‍പ്പെട്ട പോരാളിയെ കീഴടക്കാന്‍ അധിനിവേശസൈന്യം ഏറെപണിപ്പെടുകയുംചെയ്തു. സഇതെല്ലം ഇസ്രയേലിനെ ഞെട്ടിച്ചിട്ടുണ്ട്. ഇതാണ് ഗസയെ പൂര്‍ണമായും ഒഴിപ്പിക്കുക എന്ന ട്രംപിന്റെ ആശയത്തെ ഇസ്രയേല്‍ ഇത്രയും താല്‍പ്പര്യത്തോടെ സ്വീകരിക്കാനുള്ള കാരണമെന്നാണ് വിലയിരുത്തലുകള്‍

israel and hamas conflict