ശ്രീലങ്കയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിത പ്രധാനമന്ത്രി; ഡോ ഹരിണി അമരസൂര്യ

സ്ഥാനമേൽക്കുന്ന ശ്രീലങ്കയുടെ പതിനാറാമത്തെ പ്രധാനമന്ത്രിയാണ് ഹരിണി അമരസൂര്യ. കഴിഞ്ഞ ഞായറാഴ്ചയാണ് ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്.

author-image
Anagha Rajeev
New Update
srilanka prime minister
Listen to this article
0.75x1x1.5x
00:00/ 00:00

ശ്രീലങ്കയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയായി ഡോ ഹരിണി അമരസൂര്യ അധികാരത്തിലേറി. സ്ഥാനമേൽക്കുന്ന ശ്രീലങ്കയുടെ പതിനാറാമത്തെ പ്രധാനമന്ത്രിയാണ് ഹരിണി അമരസൂര്യ. കഴിഞ്ഞ ഞായറാഴ്ചയാണ് ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. അനുര കുമാര ദിസനായകെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഹരിണി പ്രധാനമന്ത്രി പദത്തിലെത്തുന്നത്.

ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ആദ്യഘട്ട വോട്ടെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷമായ 50ശതമാനം വോട്ട് ലഭിച്ചിരുന്നില്ല. അനുര കുമാര ദിസനായകെ ആദ്യഘട്ടത്തിൽ 42.3 ശതമാനം വോട്ടും സജിത് പ്രേമദാസ 32.7 ശതമാനം വോട്ടുമാണ് നേടിയത്. 
ഇതേ തുടർന്ന് റനിൽ വിക്രമസിംഗെ പുറത്തായി. പിന്നാലെ ചരിത്രത്തിൽ ആദ്യമായി രണ്ടാംഘട്ട വോട്ടെണ്ണൽ നടന്നതിലൂടെയായിരുന്നു അനുര കുമാര ദിസനായകെ തിരഞ്ഞെടുക്കപ്പെട്ടത്. അനുര വിജയിച്ചതിന് പിന്നാലെ ദിനേശ് ഗുണവർധന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടർന്നാണ് ഹരിണി അമരസൂര്യ സ്ഥാനമേൽക്കുന്നത്.

srilanka