ട്രംപിനും അമേരിക്കൻ ജനതയ്ക്കും നന്ദി: യുക്രൈൻ പ്രസിഡന്റിന്റെ പ്രതികരണം ചർച്ചയാകുന്നു

പ്രസിഡൻ്റ് ട്രംപിൻ്റെ പിന്തുണ നിർണായകമാണ്. അദ്ദേഹം യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ യുക്രൈയ്നിൽ യുദ്ധത്തിനൊപ്പം ജീവിക്കുന്നവരാണ്. ഞങ്ങളേക്കാൾ സമാധാനം ആഗ്രഹിക്കുന്നവരായി ആരും ഉണ്ടാവില്ല

author-image
Prana
New Update
zelensky

യുക്രൈൻ പ്രസിഡന്റിന്റെ പ്രതികരണം ചർച്ചയാകുന്നു.അമേരിക്ക നൽകിയ പിന്തുണയ്ക്ക്‌ ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്. പ്രസിഡൻ്റ് ട്രംപിനും അമേരിക്കൻ ജനതയ്ക്കും ഞാൻ നന്ദി പറയുന്നു. യുക്രൈൻ ജനത എല്ലായ്‌പ്പോഴും ഈ പിന്തുണയെ വിലമതിച്ചിട്ടുണ്ട്. ഞങ്ങൾക്ക് അതിജീവിക്കാൻ അമേരിക്കയുടെ സഹായം പ്രധാനമാണ്, അത് അംഗീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങളുടെയും പങ്കാളിത്തമാവശ്യമുള്ള ലക്ഷ്യങ്ങൾ മനസിലാക്കാൻ പരസ്പരം സത്യസന്ധത പുലർത്തുകയും നേരിട്ട് ഇടപ്പെടലുകൾ നടത്തുകയും ചെയ്യണം." സെലൻസ്കി 'എക്സി'ൽ കുറിച്ചു."പ്രസിഡൻ്റ് ട്രംപിൻ്റെ പിന്തുണ നിർണായകമാണ്. അദ്ദേഹം യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ യുക്രൈയ്നിൽ യുദ്ധത്തിനൊപ്പം ജീവിക്കുന്നവരാണ്. ഞങ്ങളേക്കാൾ സമാധാനം ആഗ്രഹിക്കുന്നവരായി ആരും ഉണ്ടാവില്ല. ഇത് സ്വാതന്ത്ര്യത്തിനും നിലനിൽപ്പിനും വേണ്ടിയുള്ള പോരാട്ടമാണ്." അദ്ദേഹം പറഞ്ഞു.ധാതുകരാറിൽ ഒപ്പുവെക്കാൻ താൻ തയാറാണെന്നും സെലൻസ്കി വ്യക്തമാക്കി. അത് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആദ്യ ചുവടുവെയ്പ്പായിരിക്കും. സുരക്ഷ ഉറപ്പാക്കാതെയുള്ള വെടിനിർത്തൽ അപകടകരമാണ്. ഞങ്ങൾ മൂന്ന് വർഷമായി പോരാടുകയാണ്. അമേരിക്ക തങ്ങളുടെ പക്ഷത്താണെന്ന് യുക്രൈനിയൻ ജനത അറിയേണ്ടതുണ്ടതുണ്ട്-അദ്ദേഹം പറഞ്ഞു. യുക്രൈൻ പ്രസിഡന്റ്‌ വൊളോദിമിർ സെലൻസ്‌കിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ച വാക്കുതർക്കത്തിൽ കലാശിച്ചതിനെ തുടർന്ന്‌ കരാറിൽ ഒപ്പുവെക്കാതെ സെലൻസ്‌കി വൈറ്റ്‌ഹൗസിൽനിന്ന്‌ മടങ്ങിയിരുന്നു.