/kalakaumudi/media/media_files/2024/10/26/PqSVqBNtPCyFMCijlcuB.jpeg)
കുവൈറ്റില്‍ നിന്ന് പ്രതിമാസം മുപ്പതിനായിരം പ്രവാസികളെ നാടുകടത്തുന്നതായി റിപ്പോര്‍ട്ട്; ക്രിമിനല്‍ കേസുകളില്‍ ശിക്ഷ കഴിഞ്ഞവരെ ഉള്‍പ്പെടെയാണ് നാടുകടത്തുന്നത്.ആക്ടിങ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ മേല്‍നോട്ടത്തില്‍ ആഭ്യന്തര മന്ത്രാലയം അടുത്തിടെ ഭരണ സുരക്ഷാ മേഖലകളില്‍ മാറ്റം കൊണ്ടുവന്നിരുന്നു. പുതിയ നാടുകടത്തല്‍ കേന്ദ്രം അടക്കമുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി,. ഇതോടെ മാസം തോറും മുപ്പതിനായിരം പേരെ തിരിച്ചയക്കാന്‍ കഴിയുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.നാടുകടത്തല്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മൂന്ന് ദിവസം കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കും. എന്നാല്‍ സാധുവായ പാസ്പോര്‍ട്ട്,എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കാന്‍ ചിലപ്പോള്‍ കാലതാമസമെടുത്തേക്കാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
