വാഷിംങ്ടണ്‍ : രാജ്യസുരക്ഷ ര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പ്രതിരോധ സംവിധാനമായ ' ഗോള്‍ഡന്‍ ഡോം ' അവതരിപ്പിച്ച് അമേരിക്ക.ഏകദേശം 17,500 കോടി ഡോളര്‍ വരെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കുവേണ്ടി 2500 കോടി പ്രഥമ ഫണ്ട് പ്രഖ്യാപിച്ചു.ഗോള്‍ഡന്‍ ഡോം എന്ന പ്രതിരോധ സംവിധാനം മൂന്ന് വര്‍ഷത്തിനുളളില്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഗോള്‍ഡന്‍ ഡോം പൂര്‍ത്തിയാക്കികഴിഞ്ഞാല്‍ ബഹിരാകാശത്തുനിന്നോ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നോ വിക്ഷേപിക്കുന്ന മിസൈലുകളെപ്പോലും തടയാനാകും . രാജ്യത്തിന്റെ നിലനില്‍പ്പിനും ഇത് വളരെ പധാനമാണെന്ന് ട്രംപ് പറഞ്ഞു. ക്രൂസ് മിസൈലുകള്‍ , ബാലിസ്റ്റിക് മിസൈലുകള്‍ , ഹൈപ്പര്‍സോണിക് മിസൈലുകള്‍ , ഡ്രോണുകള്‍ എന്നിവയും ഈ സംവിധാനത്തിന് പ്രതിരോധിക്കാന്‍ കഴിയുമെന്ന് പെന്റഗണ്‍ മേധാവി പീറ്റ് ഹെഗ്‌സെത് പറഞ്ഞു.ഇസ്രായേലിന്റെ പ്രതിരോധ സംവിധാനമായ അയണ്‍ ഡോമിനെ മാതൃകയാക്കിയാണ് ഡോള്‍ഡന്‍ ഡോം എന്ന പേര് നല്‍കിയത്.
ബഹിരാകാശത്തുനിന്ന് വിക്ഷേപിക്കുന്ന മിസൈലുകളടക്കം തടയും ഈ 'ഗോള്‍ഡന്‍ ഡോം '
ഗോള്‍ഡന്‍ ഡോം പൂര്‍ത്തിയാക്കികഴിഞ്ഞാല്‍ ബഹിരാകാശത്തുനിന്നോ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നോ വിക്ഷേപിക്കുന്ന മിസൈലുകളെപ്പോലും തടയാനാകും . രാജ്യത്തിന്റെ നിലനില്‍പ്പിനും ഇത് വളരെ പധാനമാണെന്ന് ട്രംപ് പറഞ്ഞു
New Update