ഹിസ്ബുല്ലയ്‌ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

തെക്കന്‍ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം. വ്യോമാക്രമണങ്ങളില്‍ ഹിസ്ബുല്ലയുടെ നിരവധി ഉന്നത ഫീല്‍ഡ് കമാന്‍ഡര്‍മാരെ വധിച്ചെന്ന് ഇസ്രായേല്‍

author-image
Punnya
New Update
israel hezbolla airstrike

israel hezbolla airstrike

ടെല്‍ അവീവ്: തെക്കന്‍ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം. വ്യോമാക്രമണങ്ങളില്‍ ഹിസ്ബുല്ലയുടെ നിരവധി ഉന്നത ഫീല്‍ഡ് കമാന്‍ഡര്‍മാരെ വധിച്ചെന്ന് ഇസ്രായേല്‍. മുഹമ്മദ് മൂസ സലാഹ്, അയ്മാന്‍ മുഹമ്മദ് നബുല്‍സി, ഹജ്ജ് അലി യൂസഫ് സലാഹ് എന്നീ പ്രമുഖ ഹിസ്ബുല്ല നേതാക്കള്‍ രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഇസ്രായേലിനെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തിയവരാണ് കൊല്ലപ്പെട്ടതെന്നും പ്രതിരോധ സേന വ്യക്തമാക്കി. തെക്കന്‍ ലെബനനിലെ ഖിയാം മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പ്രമുഖ ഹിസ്ബുല്ല കമാന്‍ഡറാണ് മുഹമ്മദ് മൂസ സലാഹ്. ഗോലാന്‍ കുന്നുകള്‍, അപ്പര്‍ ഗലീലി എന്നിവയുള്‍പ്പെടെ ഇസ്രായേലിലെ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് 2,500-ലധികം റോക്കറ്റുകള്‍ വിക്ഷേപിക്കുകയും തെക്കന്‍ ലെബനനിലെ ഇസ്രായേല്‍ പ്രതിരോധ സേനയ്ക്കെതിരായ ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തയാളും കൂടിയാണ് മൂസ സലാഹ്.
ഹിസ്ബുല്ലയുടെ ആന്റി ടാങ്ക് മിസൈല്‍ യൂണിറ്റിന് നേതൃത്വം നല്‍കിയ ആളാണ് അയ്മാന്‍ മുഹമ്മദ് നബുള്‍സി. കഴിഞ്ഞ ഒരു മാസത്തിനിടെ ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഉയര്‍ന്ന റാങ്കിലുള്ള ഹിസ്ബുല്ല ആന്റി ടാങ്ക് കമാന്‍ഡറാണ് അയ്മാന്‍.

 

israel and hezbollah war airstrike death