/kalakaumudi/media/media_files/2026/02/14/vadha-2026-02-14-14-50-38.jpg)
ധാക്ക: ബംഗ്ലാദേശ് തിരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍ വധശിക്ഷയ്ക്ക് വിധി ക്കപ്പെട്ട മൂന്നു പേരും. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ നാടുകടത്തിയ ശേഷം അധികാരത്തില്‍ വന്ന മുഹമ്മദ് യൂനുസി ന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണ കൂടമാണ് കോടതി വഴി ഇവരെ മോചിപ്പിച്ചത്. ഇതില്‍ രണ്ടു പേര്‍ക്ക് ഇന്ത്യ വിരുദ്ധ ഭീകരവാദ കേസുകളുമായി ബന്ധവുമുണ്ട്.
വിജയിച്ചവരില്‍ ലുത്ഫുസ്സമാന്‍ ബാബര്‍, അബ്ദുസ് സലാം പിന്റു എന്നിവര്‍ ബി.എന്‍.പി പാര്‍ട്ടിയില്‍ നിന്നും എടിഎം അസ്ഹറുല്‍ ഇസ്ലാം ജമാഅത്തെ ഇസ്ലാമി പ്രതിനിധിയുമായാണ് ജയിച്ചത്. ഹസീനയുടെ അവാമി ലീഗ് സര്‍ക്കാരിനെ പുറത്താക്കിയ 2024 ജൂലൈയിലെ കലാപത്തിന് മുമ്പ്, ഇവര്‍ മൂന്ന് പേര്‍ക്കും വധശിക്ഷ വിധിച്ചിരുന്നു.
2004-ല്‍ ധാക്കയില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 500-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസിലാണ് ബാബറിന് ശിക്ഷ വിധിച്ചിരുന്നത്. 2004-ലെ ചിറ്റഗോങ് ആയുധക്കടത്ത് കേസിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2018-ല്‍ ഇദ്ദേഹത്തിന് രണ്ടാമത്തെ വധശിക്ഷ വിധിച്ചു.ഡല്‍ഹി, അജ്മീര്‍ സ്‌ഫോടനങ്ങളുമായി ബന്ധമുള്ള ബി.എന്‍.പി അംഗം അബ്ദുസ് സലാം പിന്റുവാണ് ഇത്തരത്തില്‍ വിജയിച്ച മറ്റെരാള്‍.വധശിക്ഷയില്‍ നിന്ന് പാര്‍ലമെന്റിലെത്തുന്ന മൂന്നാമത്തെയാള്‍ ബംഗ്ലാദേശ് ജമാഅ .ത്തെ ഇസ്ലാമി അംഗമായ എടിഎം അസ്ഹ റുല്‍ ഇസ്ലാമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
