tim walz
വാഷിങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ടിം വാള്‍സിനെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സും പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപിറോയുമാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അന്തിമ പട്ടികയില്‍ ഇടം നേടിയിരുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസാണ് സ്ഥാനാര്‍ഥിത്വത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം അടിയുറച്ചു നിന്ന വാള്‍സ് അദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയതിനു ശേഷം കമലാ ഹാരിസിനെ അംഗീകരിക്കുകയും ട്രംപിനെതിരായ ഡെമോക്രാറ്റുകളുടെ ആക്രമണത്തിന്റെ മുന്‍നിര പോരാളിയായി ഉയര്‍ന്നു വരികയുമായിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ഹൈസ്‌കൂള്‍ അധ്യാപകനും ഫുട്‌ബോള്‍ പരിശീലകനുമായിരുന്നു വാള്‍സ്. 24 വര്‍ഷം ആര്‍മി നാഷനല്‍ ഗാര്‍ഡിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2006-ല്‍ യുഎസ് ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2018 ല്‍ വാള്‍സ് മിനസോട്ടയുടെ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു.