/kalakaumudi/media/media_files/Dx8IlI29WcmNxiyknYot.jpg)
Muhammad Shahbaz Sharif
ഇസ്ലാമാബാദ്: കഴിഞ്ഞ കുറച്ച് ആഴ്ചകളായി വലിയ പൊതുജന പ്രക്ഷോഭമാണ്് പാകിസ്ഥാനില്‍ ്അരങ്ങേറുന്നത്. പാക് അധീന കശ്മീരില്‍ ഭരണകൂടത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിന്റെ ജ്വാലകള്‍ അതിവേഗത്തില്‍ രാജ്യമൊട്ടാകെ പടര്‍ന്നുകഴിഞ്ഞു. ഒരു നേരത്തിനുള്ള അന്നം പോലും ലഭിക്കാത്ത സാഹചര്യമായിരുന്നു തെരുവിലറങ്ങാന്‍ പാക് ജനതയെ പ്രേരിപ്പിച്ചത്. സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി ഭരണകര്‍ത്താക്കള്‍ നയങ്ങള്‍ നടപ്പിലാക്കിയപ്പോള്‍ അടിത്തറ ഇളകിയത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയായിരുന്നു.
പണപ്പെരുപ്പം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ എത്തി. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ വില വര്‍ദ്ധിച്ചു. ഇതോടെ സാധാരണക്കാര്‍ക്ക് മൂന്ന് നേരത്തെ ഭക്ഷണം എന്നത് ഓര്‍മ്മ മാത്രമായി മാറിയിരിക്കുകയാണ്. പാകിസ്ഥാനിലെ ജനങ്ങളുടെ അവസ്ഥ പരിതാപകരം ആണ് എങ്കിലും രാഷ്ട്രീയ നേതാക്കളുടെയും സൈനിക ഉദ്യോഗസ്ഥരുടെയുമൊക്കെ കാര്യം നേരെ മറിച്ചാണ്. ദശലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് ഇവര്‍ക്കുള്ളത്. അതും സ്വന്തം രാജ്യത്ത് അല്ല. അങ്ങ് ദുബായില്‍.
പാകിസ്ഥാനിലെ 17,000 വരുന്ന ധനികര്‍ക്കാണ് ദുബായില്‍ ഭൂമിയും മറ്റ് വസ്തുവകകളും ഉള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കുകളില്‍ വന്‍ നിക്ഷേപങ്ങള്‍ വേറെയും. പാകിസ്ഥാന്‍ പ്രധാനമന്ത്രി, പ്രസിഡന്റ്, സൈനിക മേധാവി, എന്നിവരും ദുബായില്‍ നിക്ഷേപമുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
23,000 വസ്തുക്കളാണ് പാകിസ്ഥാനിലെ ധനികരുടേത് ആയി ദുബായില്‍ ഉള്ളത്. ഇവയ്ക്ക് ഏകദേശം 12.5 ബില്യണ്‍ ഡോളര്‍ വിലമതിക്കുമെന്നാണ് കണക്കുകള്‍. അതായത് 22 ബില്യണ്‍ പാകിസ്ഥാന്‍ രൂപ. ബാങ്കുകളിലെ വന്‍കിട നിക്ഷേപങ്ങളും കണക്കിലെടുക്കുമ്പോള്‍ ഈ തുക ഇനിയും ഉയരും. വലിയ കടക്കെണിയിലും പട്ടിണിയിലും രാജ്യം മുങ്ങി നില്‍ക്കുമ്പോഴാണ് സമ്പന്നരുടെ ദുബായിലെ വിവരങ്ങള്‍ പുറത്തുവരുന്നത്. സമാനമായ രീതിയില്‍ മറ്റ് രാജ്യങ്ങളിലും ഇവര്‍ക്ക് നിക്ഷേപമുണ്ടെന്നാണ് സൂചന.
നിലവില്‍ 128 ബില്യണ്‍ ഡോളറിന്റെ കടമാണ് പാകിസ്ഥാനുള്ളത്. വീണ്ടും കടം വാങ്ങിയെങ്കില്‍ മാത്രമേ നിലവിലെ സാഹചര്യത്തില്‍ ഈ കടം വീട്ടാന്‍ പാകിസ്ഥാന് കഴിയൂ. എങ്കിലും തീരുന്നല്ല പാകിസ്ഥാന്റെ പ്രതിസന്ധി. ആഭ്യന്തര കാര്യങ്ങള്‍ക്കായി ഇനിയും തുക കണ്ടെത്താനുണ്ട്.
നികുതിയാണ് പാകിസ്ഥാന്റെ പ്രധാന വരുമാന മാര്‍ഗ്ഗം. അതിനാല്‍ തന്നെ നികുതി ഇരട്ടിയാക്കി സാധാരണക്കാരന് മേല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ് നിലവില്‍ പാക് ഭരണകൂടം ചെയ്തിരിക്കുന്നത്. അവശ്യസാധനങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ചത് വന്‍ വിലക്കയറ്റത്തിലേക്ക് നയിച്ചു. ഇതോടെ സാധാരണക്കാര്‍ പ്രതിസന്ധിയിലായി. വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചത് പാക് ജനതയുടെ ജീവിതം വീണ്ടും പ്രതിസന്ധിയിലാക്കി. രാജ്യത്ത് ജീവിക്കാന്‍ വഴിയില്ലാത്ത ഘട്ടം എത്തിയപ്പോഴായിരുന്നു പാകിസ്ഥാനിലെ ജനങ്ങള്‍ പ്രതിഷേധത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചത്. വരും ദിവസങ്ങളില്‍ പ്രതിഷേധം വീണ്ടും ശക്തമാകും. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് പകരം സൈനിക ശക്തി ഉപയോഗിച്ച് പ്രതിഷേധങ്ങളെ അമര്‍ച്ച ചെയ്യുകയാണ് പാക് ഭരണകൂടം ചെയ്യുന്നത്.
സാമ്പത്തിക പ്രതിസന്ധി മറികക്കാന്‍ പല വഴിയും പയറ്റുന്ന പാകിസ്ഥാന്‍ ഒടുവില്‍ എത്തി നില്‍ക്കുന്നത് കഞ്ചാവ് കൃഷിയിലാണ്.
കഞ്ചാവും ആഗോളവിപണിയില്‍ അതുമായി ബന്ധപ്പെട്ട മേഖലകളിലേക്കും കടന്നുചെല്ലാനുള്ള പാകിസ്ഥാന്റെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കയറ്റുമതി, വിദേശനിക്ഷേപം, ആഭ്യന്തര വില്പന എന്നിവയിലൂടെ വലിയ തോതിലുള്ള വരുമാനം ലക്ഷ്യമിടുന്നുണ്ട്. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ കണക്കനുസരിച്ച് പാകിസ്ഥാന്റെ സാമ്പത്തിക വളര്‍ച്ച വളരെ താഴ്ന്ന നിലയിലാണ്.
ഐക്യരാഷ്ട്ര സഭ നിയമപ്രകാരം ഒരു രാജ്യത്തിന് കഞ്ചാവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്യണമെങ്കില്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഒരു ഫെഡറല്‍ സ്ഥാപനമുണ്ടായിരിക്കണം. വിനോദ ആവശ്യങ്ങള്‍ക്കായി നിയമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ വലിയ ശിക്ഷയുണ്ട്. വന്‍തുകയായിരിക്കും പിഴയായി ഈടാക്കുക. വ്യക്തികള്‍ക്ക് ഒരു മില്ല്യണ്‍ മുതല്‍ 10 മില്ല്യണ്‍ വരെയും കമ്പനികള്‍ക്ക് ഒരു കോടി മുതല്‍ 20 കോടി വരെയുമുള്ള പാകിസ്ഥാനി രൂപയാണ് പിഴ.