ട്രാസ്‌ക് മഹോൽസവം 2025 അതിഗംഭീരമായി ആഘോഷിച്ചു

ശ്രീമതി പരിമിത ത്രിപാഠി ഉദ്ഘാടനം ചെയ്തു, പഞ്ചവാദ്യ താളപ്പെരുമയിൽ വനിതാവേദി അംഗങ്ങൾ താലം പിടിച്ചു അണിനിരന്നുകൊണ്ടുള്ള വർണ്ണശബളമായ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കം  കുറിച്ചു

author-image
Ashraf Kalathode
New Update
589446588_851638591091575_5567351550470400529_n

കുവൈറ്റ് സിറ്റി : ട്രാസ്‌ക്  കുവൈറ്റ് 19-മത് വാർഷികാഘോഷമഹോൽസവം 2025 ഇന്ത്യൻ സ്ഥാനപതി  ശ്രീമതി പരിമിത ത്രിപാഠി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച അഹ്മദി ഡി പി എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നമഹോത്സവത്തിൽ  തൃശ്ശൂർ നിവാസികളും, വീശിഷ്ടാതിഥികളുമായി ആയിരങ്ങൾ പങ്കെടുത്തു. 

പഞ്ചവാദ്യ താളപ്പെരുമയിൽ വനിതാവേദി അംഗങ്ങൾ താലം പിടിച്ചു അണിനിരന്നുകൊണ്ടുള്ള വർണ്ണശബളമായ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കം  കുറിച്ചു.  സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹ്യ ക്ഷേമ വിഭാഗം കൺവീനർ ശ്രീ  റാഫി എരിഞ്ചേരി ഈ കാലയളവിൽ നമ്മെ വിട്ടുപോയവരെ സ്മരിച്ചുകൊണ്ട് ആദരാജ്ഞലികൾ അർപ്പിച്ചു സംസാരിച്ചു. 

അസ്സോസിയേഷൻ  വൈസ് പ്രസിഡന്റും, മഹോത്സവം പ്രോഗ്രാം  കൺവീനറുമായ  നോബിൻ തെറ്റയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ  പ്രസിഡന്റ് ശ്രീ സ്റ്റീഫൻ ദേവസ്സി അദ്ധ്യക്ഷത വഹിച്ചു. 
 
സുവനിയർ മാധ്യമ വിഭാഗം കൺവീനർ ദിലീപ് കുമാർ ആദ്യപ്രതി ഇന്ത്യൻ സ്ഥാനപതിക്ക് കൈമാറികൊണ്ട് പ്രകാശനം നിർവ്വഹിച്ചു. സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ട്രാസ്‌ക് ഭവന പദ്ധതി, രണ്ട് സജീവ അംഗങ്ങൾക്ക് വീട് വെച്ചു നൽകുവാനുള്ള ധാരണാപത്രം  ഇന്ത്യൻ സ്ഥാനപതി ഈ വേദിയിൽ വെച്ച് കൈമാറി. ജനറൽ സെക്രട്ടറി  ഷൈനി ഫ്രാങ്ക് അസ്സോസിയേഷന്റ  പ്രവർത്തനങ്ങളെകുറിച്ച് വിവരിച്ചു, മഹോത്സവം 2025 പ്രസന്റിങ് സ്പോൺസറായ കോമാക്സ്  നാഷണൽ മാനേജിങ് ഡയറക്ടർ വിൽ‌സൺ മഞ്ഞളി, ആനുവൽ സ്പോൺസർമാരായ അൽ മുല്ല എക്സ്ചേഞ്ച്, ജോയ് ആലുക്കാസ്,  കെ എം പി ബിൽഡേഴ്സ്, ഹൈ ലൈറ്റ് ബിൽഡേഴ്സ്, അൽ ഖാലിദ് ഓട്ടോ, മാംഗോ ഹൈപ്പർ മാർക്കറ്റ് എന്നിവരുടെ പ്രതിനിധികൾ ആശംസ പ്രസംഗം നടത്തി. 

വനിതാവേദി ജനറൽ കൺവീനർ  പ്രതിഭ ഷിബു, കളിക്കളം കൺവീനർ കുമാരി സെറ മരിയ ബിവിൻ എന്നിവർ മഹോത്സവം 2025 ന് ആശംസകൾ അറിയിച്ചു . ജോയിന്റ് സെക്രട്ടറി (ആർട്സ്)   രാജൻ ചാക്കോ തോട്ടുങ്കൽ, ജോയിൻ്റ് ട്രഷറർ (സ്പോർട്സ്)  സാബു കൊമ്പൻ ജോസ്, വനിതാവേദി സെക്രട്ടറി  നിഖില പി. എം, വനിതാവേദി ജോ.സെക്രട്ടറി സജിനി വിനോദ് എന്നിവരും സാംസ്‌കാരിക സമ്മേളനത്തിൽ പങ്കെടുത്തു. 

അംഗങ്ങളുടെ മക്കളിൽ  10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ  11 വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ നൽകി.  സിബിഎസ്ഇ പത്താം ക്ലാസ് കുവൈറ്റ്‌ ടോപ്പറായ മാസ്റ്റർ അദ്വിതീയ വിജയ് ശങ്കർ,  എം.ടെക് കെമിക്കൽ എഞ്ചിനീയറിംഗിൽ ഒന്നാം റാങ്ക് നേടിയ . ആന്റണി സെബാസ്റ്റ്യൻ എന്നിവർക്കും മെറിറ്റ് അവാർഡുകൾ നൽകി അനുമോദിച്ചു. അസ്സോസിയേഷന്റെ വിവിധ പ്രവർത്തനങ്ങളിൽ സഹായ ഹസ്തമേകുന്ന ശ്രീ. ബിജു പാപ്പച്ചൻ, ഗ്ലോബൽ ഇന്റർനാഷണൽ കമ്പിനിയുടെ മാനേജിങ് ഡയറക്ടർ  ബാബു എരിഞ്ചേരി, പ്രിൻസസ് ട്രാവെൽസിനുവേണ്ടി സി. ഡി ബിജു എന്നിവരെയും സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ഡോ. കെ അബ്ദുള്ള ഹംസ എന്നിവർക്കും പ്രത്യേക ആദരവ് നൽകി. 

ട്രഷറർ ശ്രീ സെബാസ്റ്റ്യൻ വാതുകാടൻ  നന്ദി പറഞ്ഞു. നന്ദനം സ്കൂൾ ഓഫ് ഡാൻസ് ഒരുക്കിയ ഗ്രൂപ്പ്‌ ഡാൻസ് ഏവരുടെയും  പ്രശംസകൾ ഏറ്റുവാങ്ങി. പിന്നണി ഗായകരായ ശ്രീരാഗ് ഭരതൻ, നന്ദ ജെ.ദേവ്, വർഷ എസ്. കൃഷ്ണൻ, വിഷ്ണു വർദ്ധൻ എന്നിവർക്കൊപ്പം ശ്രീ അനൂപ് കോവളത്തിന്റെ നേതൃത്വത്തിലുള്ള ഓർക്കസ്ട്ര കൂടി ചേർന്നപ്പോൾ കാണികളും തൃശ്ശൂർ മഹോത്സവത്തെ ഏറ്റെടുക്കുകയായിരുന്നു. ആഘോഷത്തിന്റെയും, ആർപ്പുവിളികളുടെയും, കരഘോഷങ്ങളുടെയും തൃശ്ശൂർ പൂരം വെടിക്കെട്ട് തന്നെ കാണികൾക്ക് കാഴ്ചവെച്ചുകൊണ്ടാണ് സംഗീത വിരുന്ന്‌  അവസാനിച്ചത്.

gulf news