'കാനഡയില്‍ ഖലിസ്താന്‍കാരുണ്ട് ': വെളിപ്പെടുത്തലുമായി ട്രൂഡോ

ഖലിസ്താന്‍ പ്രശ്‌നത്തില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരിക്കേയാണ് ട്രൂഡോയുടെ വെളിപ്പെടുത്തൽ .

author-image
Vishnupriya
New Update
justin trudeau

ഒട്ടാവ: കാനഡയില്‍ ഖലിസ്താന്‍ അനുകൂലികളുടെ സാന്നിധ്യമുണ്ടെന്ന് സമ്മതിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എന്നാല്‍, ഖലിസ്താന്‍കാര്‍ കാനഡയിലെ മുഴുവന്‍ സിഖുസമൂഹത്തെയും പ്രതിനിധാനംചെയ്യുന്നില്ലെന്നും ട്രൂഡോ കൂട്ടിച്ചേർത്തു . ഖലിസ്താന്‍ പ്രശ്‌നത്തില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരിക്കേയാണ് ട്രൂഡോയുടെ വെളിപ്പെടുത്തൽ .

ഒട്ടാവയിലെ പാര്‍ലമെന്റ് ഹില്ലില്‍ നടന്ന ഇന്ത്യന്‍സമൂഹത്തിന്റെ ദീപാവലിയാഘോഷത്തില്‍ പ്രസംഗിക്കവേയാണ് ട്രൂഡോ ഇങ്ങനെ പറഞ്ഞത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന ഹിന്ദുക്കള്‍ കാനഡയിലുണ്ട്. എന്നാല്‍, അവര്‍ കാനഡയിലെ മുഴുവന്‍ ഹിന്ദുക്കളെയും പ്രതിനിധാനംചെയ്യുന്നില്ലെന്നും ട്രൂഡോ പറഞ്ഞു.

ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ വധത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് 2023 സെപ്റ്റംബറില്‍ ട്രൂഡോ ആരോപിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. നിജ്ജര്‍ കേസില്‍ കാനഡയിലെ സ്ഥാനപതിയായിരുന്ന സഞ്ജയ് കുമാര്‍ വര്‍മയുള്‍പ്പെടെയുള്ള ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിക്ഷിപ്തതാത്പര്യമുണ്ടെന്ന് കനേഡിയന്‍ പോലീസ് കഴിഞ്ഞമാസം ആരോപിച്ചതോടെ വിഷയം രൂക്ഷമായി.

khalisthaanis justin trudeau canada