/kalakaumudi/media/media_files/PsXEqryPjMicplba1JGa.jpg)
വാഷിങ്ടണ്‍: ഡെമോക്രാറ്റുകളുടെ എതിര്‍പ്പുകളെ മറികടന്ന് ട്രംപ് ഭരണകൂടം ചിക്കാഗോയില്‍ നാഷ്ണല്‍ ഗാര്‍ഡിനെ വിന്യസിച്ചു. 500 നാഷ്ണല്‍ ഗാര്‍ഡിനെയാണ് വിന്യസിച്ചത്. ടെക്‌സസ്, ഇല്ലിനോയി എന്നിവിടങ്ങളില്‍ നിന്നുള്ള നാഷ്ണല്‍ ഗാര്‍ഡുകളെയാണ് ചിക്കാഗോയിലേക്ക് വിന്യസിച്ചത്.
ഏജന്റുമാരെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനായാണ് നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചതെന്നാണ് അധികാരികളുെട നിലപാട്.അമേരിക്കന്‍ നോര്‍ത്തേണ്‍ കമാന്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ടെക്‌സസ് നാഷണല്‍ ഗാര്‍ഡിലെ 200 സൈനികരേയും ഇല്ലിനോയിസില്‍ നിന്നുള്ള നാഷണല്‍ ഗാര്‍ഡുകളേയുമാണ് വിന്യസിച്ചിട്ടുള്ളത്. രണ്ടു മാസം ഈ സൈനിക വിന്യാസം തുടരുമെന്നാണ് റിപ്പോര്‍ട്ട്.
ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്, യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് അവരുടെ ഫെഡറല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഫെഡറല്‍ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനും ഗാര്‍ഡുകള്‍ സംരക്ഷണം നല്‍കുമെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
നാഷ്ണല്‍ ഗാര്‍ഡ് വിന്യാസത്തിനെതിരേ ഇല്ലിനോയി സംസ്ഥാനം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇല്ലിനോയി ഗവര്‍ണര്‍ ജെബി പ്രിറ്റ്‌സ്‌കറും മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സണും ചിക്കാഗോ പ്രദേശത്ത് സൈനികരുടെ സാന്നിധ്യം ആവശ്യമില്ലെന്ന് വാദിക്കുന്നു. ഇരുവരുടെയും കേസില്‍ ഫെഡറല്‍ ജഡ്ജി വാദം കേള്‍ക്കും.