/kalakaumudi/media/media_files/2025/12/05/donald-trump-2025-12-05-12-18-58.jpg)
ന്യൂയോർക്ക്: അമേരിക്കയിൽ എച്ച്1ബി, എച്ച്4 വിസയ്ക്ക് അപേക്ഷിക്കുന്നവരും ആശ്രിതരും സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ പരസ്യമാക്കണമെന്ന് ട്രംപ് ഭരണകൂടത്തിന്റെ നിർദേശം.
അപേക്ഷകരുടെ സാമൂഹികമാധ്യമ ഇടപെടലുകൾ അറിയുന്നതിനാണിത്. ഈ മാസം 15 മുതൽ അവലോകനം ആരംഭിക്കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് ഉത്തരവിൽ പറഞ്ഞു.
നേരത്തെ വിദ്യാർഥികൾ, രാജ്യങ്ങൾ തമ്മിലുള്ള സാംസ്‌കാരിക-വിദ്യാഭ്യാസ വിനിമയത്തിന്റെ ഭാഗമായി യുഎസിലെത്തുന്നവർ എന്നിവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളുടെ അവലോകനം മുൻപേ നിർബന്ധമാക്കിയിരുന്നു.
യുഎസ് വിസ ഒരു സവിശേഷ ആനുകൂല്യമാണെന്നും അവകാശമല്ലെന്നും വിദേശകാര്യവകുപ്പ് പറഞ്ഞു.
അതിനാൽ യുഎസിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ ഭദ്രതയ്ക്കും ഭീഷണി ഉയർത്തുന്നവരോ രാജ്യത്ത് പ്രവേശിപ്പിക്കാൻ കൊള്ളാത്തവരോ ആയ വ്യക്തികളെ തിരിച്ചറിഞ്ഞ് വിസ നിഷേധിക്കുമെന്നും അധികൃതർ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
