/kalakaumudi/media/media_files/2025/09/30/neta-2025-09-30-00-07-54.jpg)
വാഷിംഗട്ണ്‍: ഗസ്സയിലെ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് സെപ്റ്റംബര്‍ 11-ന് ദോഹയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയോട് ക്ഷമ ചോദിച്ചു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി വൈറ്റ്ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നെതന്യാഹു ഖത്തര്‍ പ്രധാനമന്ത്രിയെ ടെലിഫോണില്‍ വിളിച്ച് മാപ്പപേക്ഷിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സമാധാന ചര്‍ച്ചകള്‍ക്കായി ദോഹയില്‍ ഒത്തുകൂടിയ മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള അപ്രതീക്ഷിത ആക്രമണത്തിനാണ് നെതന്യാഹു ഖേദം പ്രകടിപ്പിച്ചത്. ഇസ്രയേല്‍ ഈ നടപടി അമേരിക്കയുള്‍പ്പടെ പല രാജ്യങ്ങളില്‍ നിന്നും വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ഇസ്രയേലും ഹമാസും തമ്മിലുള്ള മുന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ നിര്‍ണായക പങ്ക് വഹിച്ച ഖത്തറില്‍ നിന്നുള്ള പ്രതിനിധി സംഘം ഗസ്സയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി തിങ്കളാഴ്ച വൈറ്റ്ഹൗസില്‍ എത്തുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ റൊയിട്ടേഴ്സിനോട് അറിയിച്ചിരുന്നു. ട്രംപിന്റെ സമാധാന നിര്‍ദ്ദേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദോഹയില്‍ ഒരുമിച്ച ഹമാസിന്റെ രാഷ്ട്രീയ നേതൃത്വത്തെ ലക്ഷ്യമിട്ടാണ് സെപ്റ്റംബര്‍ 11-ന് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.
അമേരിക്കയുടെ സഖ്യകക്ഷിയും മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നതുമായ ഖത്തറിനെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണം ട്രംപിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായി.
ആക്രമണത്തില്‍ യുഎസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആക്രമണത്തെക്കുറിച്ച് യുഎസിന് മുന്നറിയിപ്പ് നല്‍കാതിരുന്നതില്‍ ട്രംപ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ആക്രമണം നടത്താനുള്ള തീരുമാനം 'വിവേകമുള്ളതല്ല' എന്ന് നെതന്യാഹുവിനെ അറിയിച്ചതായും മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ വോള സ്ട്രീറ്റ് ജേര്‍ണലിനോട് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
