'മോദി ട്രംപിന്റെ സുന്ദരന്‍'; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് ട്രംപ്

റഷ്യയുടെ കയ്യില്‍ നിന്ന് ഇന്ത്യ വിലക്കുറവില്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ട്രംപിന്റെ ഇരട്ടത്തീരുവയുമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര കരാര്‍ വൈകാന്‍ കാരണമായത്.

author-image
Biju
New Update
modi

സിയോള്‍: യുഎസും ഇന്ത്യയും തമ്മില്‍ വ്യാപാര കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനിടെയാണ് ട്രംപ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള കരാര്‍ ഒപ്പിടുന്ന സമയത്തിന്റെ കാര്യം മാത്രമാണ് തീരുമാനമാകാനുള്ളതെന്നും ട്രംപ് പറഞ്ഞു. 

റഷ്യയുടെ കയ്യില്‍ നിന്ന് ഇന്ത്യ വിലക്കുറവില്‍ എണ്ണ  വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ട്രംപിന്റെ ഇരട്ടത്തീരുവയുമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര കരാര്‍ വൈകാന്‍ കാരണമായത്.

''ഇന്ത്യയുമായി ഞാന്‍ വ്യാപാര കരാര്‍ ഉണ്ടാക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞങ്ങള്‍ക്ക് വലിയ ബഹുമാനവും സ്‌നേഹവുമുണ്ട്. ഞങ്ങള്‍ക്കിടയില്‍ മികച്ച ബന്ധമുണ്ട്. പ്രധാനമന്ത്രി മോദി ഏറ്റവും സുന്ദരനായ വ്യക്തിയാണ്. അതുപോലെ തന്നെ അദ്ദേഹം കുറച്ച് കടുപ്പക്കാരനുമാണ്.'' ട്രംപ് പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും ആണവയുദ്ധത്തിലേക്കു നീങ്ങുന്നത് താന്‍ ഇടപെട്ട് തടഞ്ഞെന്ന വാദവും ട്രംപ് ആവര്‍ത്തിച്ചു. ''അവര്‍ രണ്ടും ആണവയുദ്ധത്തിലേക്കു നീങ്ങുകയായിരുന്നു. ഈ സാഹചര്യത്തില്‍ വ്യാപാരക്കരാര്‍ ഉണ്ടാക്കില്ലെന്ന് ഞാന്‍ മോദിയോടു പറഞ്ഞു. സംഘര്‍ഷം തുടങ്ങി രണ്ടു ദിവസത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും എന്നെ വിളിച്ചു. പിന്നാലെ ഇരുവരും യുദ്ധം നിര്‍ത്തി''  ട്രംപ് പറഞ്ഞു.