ജന്മാവകാശ പൗരത്വം ചോദ്യം ചെയ്ത് ട്രംപ്: ഭരണഘടനാ സാധുത പരിശോധിക്കണമെന്നവശ്യപ്പെട്ട് സുപ്രീം കോടതിയില്‍

14-ാം ഭേദഗതി പ്രകാരം അമേരിക്കയില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വം ലഭിക്കുമെന്നുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ധാരണ തെറ്റിദ്ധാരണയാണ് എന്ന് ട്രംപ് ഭരണകൂടം സുപ്രീം കോടതിയെ അറിയിച്ചു.

author-image
Biju
New Update
us sup

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം ഉറപ്പുനല്‍കുന്ന ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡറിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം ഇന്നലെ യു.എസ്. സുപ്രീം കോടതിയെ സമീപിച്ചു.

14-ാം ഭേദഗതി പ്രകാരം അമേരിക്കയില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വം ലഭിക്കുമെന്നുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ധാരണ തെറ്റിദ്ധാരണയാണ് എന്ന് ട്രംപ് ഭരണകൂടം സുപ്രീം കോടതിയെ അറിയിച്ചു. ഈ കാഴ്ചപ്പാട് വിനാശകരമായ പ്രത്യാഘാതങ്ങളോടെ വ്യാപകമായി എന്നും ഭരണകൂടം വാദിച്ചു.

അനധികൃത കുടിയേറ്റക്കാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം നിഷേധിക്കാന്‍ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരെ വന്ന കീഴ്ക്കോടതികളുടെ വിധികള്‍ക്കെതിരെയാണ് ഭരണകൂടം അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇതും അനധികൃത പൗരത്വം ആണെന്നും ഇതുമായി ബന്ധപ്പെട്ട കീഴ് കോടതികളുടെ തീരുമാനങ്ങള്‍ പ്രസിഡന്റിനും ഭരണകൂടത്തിനും അതീവ പ്രാധാന്യമുള്ള ഒരു നയത്തെ അസാധുവാക്കി, ഇത് നമ്മുടെ അതിര്‍ത്തി സുരക്ഷയ്ക്ക് തുരങ്കം വെക്കുന്നു,'' എന്ന് ഭരണകൂടത്തിന്റെ ഉന്നത അപ്പീല്‍ അഭിഭാഷകന്‍ സോളിസിറ്റര്‍ ജനറല്‍ ഡി.ജോണ്‍ സൗവര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു.

കീഴ് കോടതി വിധികള്‍, നിയമപരമായ ന്യായീകരണങ്ങളില്ലാതെ, യോഗ്യതയില്ലാത്ത ലക്ഷക്കണക്കിന് ആളുകള്‍ക്ക് അമേരിക്കന്‍ പൗരത്വത്തിന്റെ പദവി നല്‍കുന്നു,'' എന്നും അദ്ദേഹം ഹര്‍ജിയില്‍ കൂട്ടിച്ചേര്‍ത്തു.

donald trump