ട്രംപിന് ഓര്‍ഡര്‍ ഓഫ് സായിദ് ബഹുമതി

യുഎഇയുടെ പരമോന്നത ബഹുമതിയാണ് ഓര്‍ഡര്‍ ഓഫ് സായിദ്.അല്‍ വതാനില്‍ നടന്ന ചടങ്ങില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ബഹുമതി നല്‍കിയത്.

author-image
Sneha SB
New Update
TRUMP PRIZE

അബുദാബി : ഗള്‍ഫ് രാജ്യങ്ങളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് യുഎഇയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ യുഎഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് നല്‍കി ആദരിച്ചു.യുഎഇയുടെ പരമോന്നത ബഹുമതിയാണ് ഓര്‍ഡര്‍ ഓഫ് സായിദ്.അല്‍ വതാനില്‍ നടന്ന ചടങ്ങില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ബഹുമതി നല്‍കിയത്.യുഎഇ സ്ഥാപകനും രാഷ്ട്ര പിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താല്‍ അല്‍ നഹ്യാന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.വിശിഷ്ട വ്യക്തികള്‍ക്കും രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ക്കുമാണ് ബഹുമതി നല്കി വരുന്നത്.ബുഷിന് ശേഷം ബഹുമതി നേടുന്ന അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ് . 

donald trump uae