യുക്രെയ്ന് ദീര്‍ഘദൂര മിസൈലുകള്‍ നല്‍കുമെന്ന് ജെ.ഡി വാന്‍സ്

അകലെയുള്ള പ്രധാന റഷ്യന്‍ നഗരങ്ങളെ ആക്രമിക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ നല്‍കണമെന്ന് വളരെക്കാലമായി യുക്രെയ്ന്‍ പാശ്ചാത്യ പങ്കാളി രാജ്യങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. റഷ്യയുടെ സൈനികശക്തിയെ ദുര്‍ബലപ്പെടുത്താനും യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കുന്നതിനും ഇത് സഹായകരമാകും എന്നാണ് യുക്രെയ്‌ന്റെ വാദം.

author-image
Biju
New Update
jad

വാഷിങ്ടണ്‍: യുക്രെയ്നിന് ദീര്‍ഘദൂര മിസൈലുകള്‍ നല്‍കുന്ന കാര്യം യുഎസിന്റെ പരിഗണനയിലുണ്ട് എന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. ദീര്‍ഘദൂര ടോമാഹോക്ക് മിസൈലുകള്‍ക്കായി യുക്രെയ്ന്‍ യുഎസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്നും ജെഡി വാന്‍സ് വ്യക്തമാക്കി.

അകലെയുള്ള പ്രധാന റഷ്യന്‍ നഗരങ്ങളെ ആക്രമിക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ നല്‍കണമെന്ന് വളരെക്കാലമായി യുക്രെയ്ന്‍ പാശ്ചാത്യ പങ്കാളി രാജ്യങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. റഷ്യയുടെ സൈനികശക്തിയെ ദുര്‍ബലപ്പെടുത്താനും യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കുന്നതിനും ഇത് സഹായകരമാകും എന്നാണ് യുക്രെയ്‌ന്റെ വാദം.

യുക്രെയ്‌ന് യുഎസില്‍ നിന്നും ദീര്‍ഘദൂര മിസൈലുകള്‍ ലഭിച്ചാല്‍ റഷ്യക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഇവാന്‍ ഹാവ്രിലിയുക്ക് വ്യക്തമാക്കിയിരുന്നു. ഈ നടപടി ഉണ്ടായാല്‍ യുദ്ധം തുടരുന്നതിനായി റഷ്യക്ക് വന്‍ ചിലവ് വഹിക്കേണ്ടി വരുമെന്നും ഇതോടെ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ റഷ്യ തയ്യാറാകും എന്നും ആണ് യുക്രെയ്ന്‍ വിശ്വസിക്കുന്നത്.