ക്യാബിനറ്റംഗങ്ങളെ നിയമിക്കാനൊരുങ്ങി ഡോണള്‍ഡ് ട്രംപ്

ക്യാബിനറ്റിലെ നിര്‍ണായക സ്ഥാനങ്ങളിലേക്കുള്ളവരെ നിയമിക്കാനുള്ള നീക്കം ആരംഭിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പല സുപ്രധാന പദവികളിലെയും പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.

author-image
Punnya
New Update
Trump

Trump

വാഷിംഗ്ടണ്‍: ക്യാബിനറ്റിലെ നിര്‍ണായക സ്ഥാനങ്ങളിലേക്കുള്ളവരെ നിയമിക്കാനുള്ള നീക്കം ആരംഭിച്ച്  യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനകം തന്നെ പല സുപ്രധാന പദവികളിലെയും പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. മാര്‍ക്കോ റൂബിയോ ആകും അമേരിക്കയുടെ പുതിയ വിദേശ കാര്യ സെക്രട്ടറിയെന്നാണ് സൂചനകള്‍ പറയുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ട്രംപ് ഉടന്‍ പ്രഖ്യാപിക്കും. അമേരിക്കയില്‍ ജനിച്ച ക്യൂബന്‍ വംശജനായ മാര്‍ക്കോ റൂബിയോ, ഫ്‌ലോറിഡയില്‍ നിന്നുള്ള യുഎസ് സെനറ്റര്‍ ആണ്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രൈമറിയില്‍ ട്രംപിനെതിരെ മത്സരിച്ചിട്ടുണ്ട് ഇദ്ദേഹം. അമേരിക്കയില്‍ ജനിച്ച ക്യൂബന്‍ വംശജനായ റൂബിയോ 2011 മുതല്‍ യു എസ് സെനറ്റ് അംഗമാണ്. സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി വൈസ് ചെയര്‍മാനും ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി അംഗവുമാണ് റൂബിയോ. അതേസമയം നേരത്തെ ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി റിപ്പബ്ലിക്കന്‍ പ്രതിനിധിയായ മൈക്കല്‍ വാള്‍ട്‌സ് ചുമതലയേല്‍ക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. വിരമിച്ച ആര്‍മി നാഷണല്‍ ഗാര്‍ഡ് ഓഫീസറും യുദ്ധ വിദഗ്ധനുമായ മൈക്കല്‍ വാള്‍ട്സ് കടുത്ത ചൈന വിമര്‍ശകനാണ്.

cabinet donald trump us