വീണ്ടും താരിഫ് ഭീഷണി ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്ത് അമേരിക്കയെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയാണ് ലക്ഷ്യം. ഉയര്‍ന്ന നികുതി ഈടാക്കുന്ന രാജ്യങ്ങള്‍ക്ക് അതേരീതിയില്‍ തന്നെ മറുപടി നല്‍കും. ചൈനയാണ് ഭീമമായ താരിഫ് ചുമത്തുന്നത്. ഇന്ത്യ അടങ്ങുന്ന ബ്രിക്‌സ് രാഷ്ട്രങ്ങളില്‍ നിന്നും താരിഫ് പിടിക്കുമെന്നുമാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. അതേസമയം, താരിഫ് ഭീഷണിയ്ക്ക് അപ്പുറം കൃത്യമായ ലക്ഷ്യങ്ങള്‍ കൂടി അമേരിക്കയ്ക്ക് ഉണ്ടെന്നതാണ് പുതിയ പ്രസ്താവന വ്യക്തമാക്കുന്നത്. അമേരിക്കക്കാര്‍ നികുതി അടയ്ക്കുന്നതിന് പകരം വിദേശ രാജ്യങ്ങളില്‍ നിന്ന് നികുതി പിരിച്ച് അമേരിക്കയെ സമ്പന്നരാഷ്ട്രമാക്കണം.വിദേശ രാജ്യങ്ങളെ സമ്പന്നരാക്കാന്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് നികുതി ചുമത്തുന്നതിനുപകരം, വിദേശ രാജ്യങ്ങള്‍ക്ക് നികുതി ചുമത്തും.മറ്റ് രാജ്യങ്ങളിലെ താരിഫ് വര്‍ധിക്കുമ്പോള്‍ അത് അമേരിക്കയ്ക്ക് അനുകൂലമാവും. അമേരിക്കന്‍ തൊഴിലാളികള്‍ക്കും ബിസിനസുകള്‍ക്കുമുള്ള നികുതി കുറയും. ധാരാളം തൊഴിലവസരങ്ങളും വിദേശ കമ്പനികളും രാ്ജ്യത്തെത്തുമെന്നുമാണ് ട്രംപ് കണക്ക് കൂട്ടുന്നത്. അതേസമയം ഇന്ത്യയ്ക്ക് തിരിച്ചടിയാവുക ഫാര്‍മ കമ്പനികള്‍ക്ക് തീരുവ ചുമത്താനു്ള്ള തീരുമാനമാവും. സണ്‍ ഫാര്‍മ അടക്കമുള്ള ഫാര്‍മ കമ്പനികളുടെ വലിയ വിപണി വിഹിതം അമേരിക്കയാണ്. എന്നാല്‍ അമേരിക്കയില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനാണ് ഫാര്‍മ ഇറക്കുമതി തീരുവ ട്രംപ് ഉയര്‍ത്തുന്നത്.
വീണ്ടും താരിഫ് ഭീഷണി ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
അമേരിക്കയെ അതിസമ്പന്ന രാഷ്ട്രമാക്കാന്‍ വിദേശരാജ്യങ്ങളില്‍ നിന്ന് താരിഫ് ഈടാക്കാന്‍ ട്രംപ്. ഇന്ത്യ അടങ്ങുന്ന ബ്രിക്‌സ് കൂട്ടായ്മയ്ക്ക് നികുതി ചുമത്തുമെന്നും വിശദീകരണം വീണ്ടും താരിഫ് ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
New Update