ഇന്ത്യ തീരുവ കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ ട്രംപ്

മദ്യം, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയുടെ തീരുവ ഇന്ത്യ നേരത്തെ കുറച്ചിരുന്നു.ഓട്ടോമൊബൈല്‍, കാര്‍ഷിക ഉപകരണങ്ങള്‍, രാസവസ്തുക്കള്‍ എന്നവയുടെ നികുതി കുറയ്ക്കാനും ഇന്ത്യ ഒരുങ്ങുന്നതായി നേരത്തെ വാര്‍ത്ത പുറത്തുവന്നിരുന്നു.

author-image
Prana
New Update
trump

  യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഇന്ത്യ ചുമത്തുന്ന തീരുവയില്‍ ഇളവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ട്രംപ്. ഇന്ത്യ തീരുവ കുറച്ചാലും ഇല്ലെങ്കിലും ഏപ്രില്‍ രണ്ടു മുതല്‍ ഇന്ത്യ ചുമത്തുന്ന അതേ തീരുവ തന്നെ അമേരിക്കയും ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് പറയുന്നത്. യുഎസില്‍ നിന്നുള്ള മദ്യം, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയുടെ തീരുവ ഇന്ത്യ നേരത്തെ കുറച്ചിരുന്നു.ഓട്ടോമൊബൈല്‍, കാര്‍ഷിക ഉപകരണങ്ങള്‍, രാസവസ്തുക്കള്‍ എന്നവയുടെ നികുതി കുറയ്ക്കാനും ഇന്ത്യ ഒരുങ്ങുന്നതായി നേരത്തെ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളതെന്നും എന്നാൽ അവരുടെ തീരുവ സംബന്ധിച്ച് ആശങ്കയുണ്ടെന്നും ട്രംപ് പറഞ്ഞു.

trump