/kalakaumudi/media/media_files/2025/01/20/k1d8v1uOLGHBRi39iUXt.jpg)
Jubilant Palestinians gather around a Red Cross bus carrying freed Palestinian prisoners after their release from an Israeli
വെസ്റ്റ്ബാങ്കിലെ അനധികൃത ജൂത കുടിയേറ്റക്കാര്‍ക്ക് ബൈഡന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധം നീക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായി ചുമതലയേറ്റ ആദ്യ ദിനത്തിലെ എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ട്രംപ് വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റം ശക്തിപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചത്.കഴിഞ്ഞ ഫെബ്രുവരിയിലാണ് ജൂത കുടിയേറ്റക്കാര്‍ വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികളെ ആക്രമിക്കുന്നത് പതിവായതോടെ ബൈഡന്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഈ നടപടിയെ ഇസ്‌റാഈല്‍ വിമര്‍ശിച്ചിരുന്നെങ്കിലും ഉപരോധത്തില്‍ മാറ്റം വരുത്തിയിരുന്നില്ല. 1967 ലാണ് വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ അധിനിവേശം നടത്തിയത്. ഗസ്സയില്‍ ആക്രമണം നടക്കുമ്പോഴാണ് വെസ്റ്റ്ബാങ്കില്‍ അനധികൃത താമസക്കാര്‍ സ്വദേശികള്‍ക്കെതിരേ ആക്രമണം പതിവാക്കിയത്. കഴിഞ്ഞ ദിവസവും ജൂത കുടിയേറ്റക്കാര്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ കാവലില്‍ വെസ്റ്റ്ബാങ്കില്‍ വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. 21 ഫലസ്തീനികള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. 2023 ല്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയതു മുതല്‍ 175 കുട്ടികള്‍ ഉള്‍പ്പെടെ 860 ഫലസ്തീനികള്‍ വെസ്റ്റ്ബാങ്കില്‍ കൊല്ലപ്പെടുകയും 6,700 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.