/kalakaumudi/media/media_files/2026/02/19/jet-2026-02-19-06-57-41.jpg)
ടെഹ്‌റാന്‍: ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കി അമേരിക്ക. 50 എഫ് 35, എഫ് 22, എഫ് 16 വിമാനങ്ങളാണ് ഇറാന്‍ അതിര്‍ത്തിയില്‍ അമേരിക്ക വിന്യസിച്ചിട്ടുള്ളത്. ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ ജനീവയില്‍ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്ക പശ്ചിമേഷ്യയില്‍ വന്‍തോതിലുള്ള സൈനിക വിന്യാസം നടത്തിയത്. ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി അത്യാധുനിക പോര്‍വിമാനങ്ങളും യുദ്ധക്കപ്പലുകളുമാണ് അമേരിക്ക മേഖലയില്‍ വിന്യസിച്ചിട്ടുള്ളത്.
50ഓളം എഫ്35 യുദ്ധവിമാനങ്ങള്‍, എഫ്22, എഫ്16 തുടങ്ങിയ അത്യാധുനിക പോര്‍വിമാനങ്ങളാണ് യുഎസ് മേഖലയിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതിനുപുറമെ സി17 വിമാനങ്ങള്‍ വഴി വന്‍തോതില്‍ സൈനിക ഉപകരണങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും മേഖലയിലേക്ക് അമേരിക്ക എത്തിക്കുന്നുണ്ട്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഉള്‍പ്പെടെയുള്ള യുദ്ധക്കപ്പലുകള്‍ ഇറാന് സമീപത്തെ ജലാതിര്‍ത്തികളിലും നിലയുറപ്പിച്ചിട്ടുണ്ട്. യുഎസ്എസ് ഡെല്‍ബര്‍ട്ട് ഡി ബ്ലാക്ക് എന്ന ഗൈഡഡ്-മിസൈല്‍ ഡിസ്‌ട്രോയര്‍ കപ്പലും ഈജിപ്തിലെ സൂയസ് കനാലിലൂടെ മെഡിറ്ററേനിയനില്‍ നിന്ന് ചെങ്കടലിലേക്ക് സഞ്ചരിക്കുന്നതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ വിശദമാക്കുന്നത്.
യുഎസ് നേവിയുടെ എംക്യു-4സി ട്രൈറ്റണ്‍ നിരീക്ഷണ ഡ്രോണ്‍ ഗള്‍ഫിന് മുകളിലൂടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാറ്റലൈറ്റ് ചിത്രങ്ങളില്‍ വ്യക്തമാണ്. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇറാന്‍ കരാറിന് തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. മനോഹരമായ ഒരു നാവികവ്യൂഹം ഇറാന് നേരെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വിശദമാക്കിയിരുന്നു.
ഏതാനും ആഴ്ചകള്‍ നീണ്ടുനില്‍ക്കാവുന്ന ശക്തമായ സൈനിക നടപടികള്‍ക്ക് പെന്റഗണ്‍ തയ്യാറെടുക്കുന്നതായാണ് അന്തര്‍ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മുക്കുമെന്നാണ് ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മറുപടി നല്‍കിയത്. ഇതിന് പുറമേ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നാവികാഭ്യാസവും നടത്തിയിട്ടുണ്ട്.
- Feb 19, 2026 09:47 IST
ജനീവയിലെ ചര്‍ച്ച പരാജയം
ജനീവ: ഇറാനും അമേരിക്കയും തമ്മി ലുള്ള സംഘര്‍ഷം പരിഹരിക്കു ന്നതിനായി ജനീവയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു ഇതോടെ അമേരിക്ക ഇറാനിലെ സൈനിക നടപടികള്‍ ആരംഭിക്കുമെന്ന് സൂചന.
ആണവ വിഷയത്തില്‍ അമേരിക്കന്‍ നിബന്ധനകള്‍ക്ക് വഴങ്ങാന്‍ ഇറാന്‍ തയാറായില്ലെന്നും ഇറാനെതിരെ സൈനിക നടപടി ആരംഭിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൈക്കൊളളുമെന്ന് വൈസ് പ്രസി ഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു.യുക്രെ യിനും റഷ്യയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടത്തിയ ചര്‍ച്ചയും പരിചയപ്പെട്ടു. അമേരിക്ക മധ്യസ്ഥത വഹിച്ച ചര്‍ച്ചയാണ് പരാജയപ്പെട്ടത്.ഇരു രാജ്യങ്ങളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച പരാജ യപ്പെട്ടത്
സമാധാന ശ്രമങ്ങള്‍ക്ക് വഴങ്ങാന്‍ ചര്‍ച്ചയി ല്‍ റഷ്യ തയാറായില്ലെന്നും ലാഘവ ത്തോ ടെയാണ് റഷ്യന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ സംബന്ധിച്ചതെന്നും യുദ്ധം നീട്ടിക്കൊ ണ്ടുപോകാനാണ് അവരുടെ ശ്രമമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.
ഇരു ചര്‍ച്ചകളും പൊളിഞ്ഞെന്ന സൂചന പുറത്തു വന്നതിന്നു പിന്നാലെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 70 ഡോളറിനടുത്തെത്തി.. ഡബ്ല്യുടിഐ വില ബാരലിന് 65 ഡോളറിലേക്കുമെത്തി.
മധ്യേഷ്യ യുദ്ധകലുഷിതമായാല്‍ എണ്ണവില 70 ഡോളറിന് മുകളിലേക്ക് കത്തിക്കയറും. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുക കൂടി ചെയ്തതോടെ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള എണ്ണവിതരണം തടസ്സപ്പെടുമെന്ന ഭീതി ഉയര്‍ന്നിട്ടുണ്ട്. റഷ്യയ്ക്കുമേലുള്ള ഉപരോധങ്ങള്‍ തുടരുന്നതും എണ്ണവിതര ണത്തെ ബാധിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

