/kalakaumudi/media/media_files/2025/11/19/h1-2025-11-19-13-56-09.jpg)
വാഷിങ്ടണ്‍: അമേരിക്കയില്‍ പല മേഖലകളിലും വിദഗ്ധരായവരെ ലഭ്യമാക്കാനായി എച്ച വണ്‍ ബി വീസയിലുള്ളവരെ നിലനിര്‍ത്തണമെന്നപ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണത്തിനു പിന്നാലെ അമേരിക്ക ഫസ്റ്റ് എന്ന നയത്തെ അനുകൂലിക്കുന്ന മാഗാ വിഭാഗക്കാര്‍ രൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ കൂടുതല്‍ വിശദീകരണവുമായി ട്രംപ്.
ചില പ്രത്യേക മേഖലകളില്‍ മികച്ച തൊഴിലാളികളെ ആവശ്യമുണ്ടെന്നും അമേരിക്കന്‍ ജനത ആ മേഖലകളില്‍ വിദഗ്ധരാകുന്നതുവരെ എച്ച് വണ്‍ ബി വീസക്കാരെ നിലനിര്‍ത്തണമെന്നു ആവര്‍ത്തിച്ച ട്രംപ് ചില ജോലികള്‍ അന്യ രാജ്യങ്ങളില്‍ ചെയ്യാനായി കരാര്‍ നല്കിയത് മണ്ടത്തരമായെന്നും കൂട്ടിച്ചേര്‍ത്തു.
ചില പ്രത്യേക വൈദഗ്ധ്യമുള്ള ആളുകളെ അമേരിക്കയ്ക്ക് ആവശ്യമുണ്ടെന്നു പറഞ്ഞ ട്രംപ് വിദേശികള്‍ യുഎസില്‍ ജോലി ചെയ്യാനും പരിശീലനം നേടാനും തുടര്‍ന്ന് അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനും ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി. ഇറക്കുമതി താരിഫ് ഏര്‍പ്പെടുത്തിയതോടെ പല കമ്പനികളും അമേരിക്കയില്‍ തന്നെ സ്ഥാപിക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ എച്ച്1ബി വിസായിലെ പുതിയ നിലപാട് മാഗാ അനുകൂലികളില്‍ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. അമേരിക്കക്കാര്‍ക്ക് കഴിവില്ലെന്ന ട്രംപിന്റെ പരാമര്‍ശം അപമാനിക്കുന്ന തരത്തില്‍ ഉള്ളതാണെന്ന് അവര്‍ വിമര്‍ശിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
