വിയറ്റ്നാമിൽ ട്രംപ് ഓർഗനൈസേഷന്റെ 1.5 ബില്യൺ ഡോളർ വിലമതിക്കുന്ന ഗോൾഫ് റിസോർട്ട് പദ്ധതിയ്ക്ക് തുടക്കമായി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകനായ എറിക് ട്രംപും വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിനും ബുധനാഴ്ച സംയുക്തമായി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

author-image
Anitha
New Update
ghuigyfty

ഹനോയിക്ക് സമീപമുള്ള ഹംഗ് യെനിൽ ട്രംപ് ഓർഗനൈസേഷനും പ്രാദേശിക പങ്കാളികളും ചേർന്ന് 1.5 ബില്യൺ ഡോളർ മൂല്യമുള്ള ആഡംബര ഗോൾഫ് റിസോർട്ട് പദ്ധതിക്ക് തുടക്കമായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകനായ എറിക് ട്രംപും വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിനും ബുധനാഴ്ച സംയുക്തമായി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

990 ഹെക്ടർ വിസ്തീർണമുള്ള ഈ പദ്ധതി 2027 അവസാനം മുമ്പായി പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പ്രാദേശിക ഭരണകൂടങ്ങൾ പദ്ധതി വേഗത്തിൽ നടപ്പിലാക്കുന്നതിനായി മുഴുവൻ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

റോയിറ്റേഴ്സിന് ലഭിച്ച വിവരം പ്രകാരം, എറിക് ട്രംപ് ഹോ ചി മിൻ സിറ്റിയിൽ ആകാശനോഹുള്ള കെട്ടിടം പണിയാനുള്ള സാധ്യതകളും പരിശോധിക്കുന്നു.

ഈ സംയുക്ത പദ്ധതി 5 നക്ഷത്ര ഹോട്ടലുകൾ, അത്യാധുനിക ഗോൾഫ് കോഴ്‌സുകൾ, ആഡംബര താമസ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി വികസിപ്പിക്കും.

വ്യവസായ മേഖലയിൽ മുന്നേറ്റം ഉണ്ടാക്കാൻ ട്രംപ് ഓർഗനൈസേഷന്റെ പങ്കാളിയായ കിൻബാക് സിറ്റി കമ്പനിയെ എറിക് ട്രംപ് പ്രശംസിച്ചു.

പദ്ധതിക്ക് അനുമതി നൽകിയത് വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ്. എന്നാൽ, ഭൂമിയെടുത്ത പ്രാദേശികർക്ക് നീതിപൂർവമായ നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.

ട്രംപ് ഓർഗനൈസേഷൻ ഇന്തോനേഷ്യ മുതൽ മിഡിൽ ഈസ്റ്റ് വരെയുള്ള നിരവധി രാജ്യങ്ങളിൽ ആഡംബര ഗോൾഫ് റിസോർട്ടുകൾ വിജയകരമായി വികസിപ്പിച്ചിട്ടുള്ളതാണ്.

donald trump vietnam