വെടിനിര്‍ടത്തല്‍ സാധ്യമാക്കാന്‍ അമേരിക്കയുടെ ഇടപെടല്‍ ആവര്‍ത്തിച്ച് ട്രംപ് ; തളളി ഇന്ത്യ

അമേരിക്കയുമായുളള ചര്‍ച്ചയില്‍ ഒരു ഘട്ടത്തിലും വ്യാപരത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി . വെടിനിര്‍ത്തിയില്ലെങ്കില്‍ ഇരുരാജ്യങ്ങളുമായും വ്യാപാരം നിര്‍ത്തുമെന്ന് പറഞ്ഞിട്ടില്ല

author-image
Rajesh T L
New Update
trump

ഡല്‍ഹി : ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പുതിയ അവകാശ വാദവുമായി ട്രംപ്. അമേരിക്കയുടെ ഇടപെടല്‍ കാരണം രണ്ടു രാജ്യങ്ങളും  വെടിനിര്‍ത്തലിന് തയ്യാറായെന്നും ആണവ യുദ്ധത്തിലേക്ക് കടന്നില്ല എന്നും  ട്രംപ്.  ഇരുരാജ്യങ്ങളുമായുളള വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തലിന് തയ്യാറായതെന്നാണ് പുതിയ വാദം. പക്ഷേ ഈ വാദം തളളിക്കളഞ്ഞിരിക്കുകയാണ് ഇന്ത്യ . അമേരിക്കയുമായുളള ചര്‍ച്ചയില്‍ ഒരു ഘട്ടത്തിലും വ്യാപരത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി . വെടിനിര്‍ത്തിയില്ലെങ്കില്‍ ഇരുരാജ്യങ്ങളുമായും വ്യാപാരം നിര്‍ത്തുമെന്ന് പറഞ്ഞിട്ടില്ല എന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി വിദേശകാര്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ വ്യാപാരത്തെക്കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

 

 

india white house donald trump