/kalakaumudi/media/media_files/2025/08/15/nor-2025-08-15-16-10-29.jpg)
വാഷിങ്ടണ്‍: മുമ്പ് പല പ്രാവശ്യം തനിക്ക് നിഷേധിക്കപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്ന സമാധാനത്തിനുള്ള നൊബേല്‍ പ്രൈസിനെക്കുറിച്ച് അന്വേഷിക്കാന്‍ നോര്‍വേ മന്ത്രിയെ ട്രംപ് നേരിട്ട് വിളിച്ചതായി സൂചന. നോര്‍വേ ധനമന്ത്രിയെ ട്രംപ് വിളിച്ചതായി നോര്‍വീജിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
ധനമന്ത്രി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ ഓസ്ലോയില്‍ മോണിങ് വാക്കിംഗിന് നടത്തുന്നതിനിടെ ട്രംപ് നേരിട്ട് ഫോളിണില്‍ ബന്ധപ്പെടുകയും തന്റെ നൊബേല്‍ പ്രൈസിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കിയാല്‍ തിരുവയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറെണന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. എന്നാല്‍ ഇത്തരം ആവശ്യം ട്രംപ് മുന്നോട്ടുവയ്ക്കുന്നത് ഇത് ആദ്യമല്ലെന്നും വാര്‍ത്തകളില്‍ പറയുന്നുണ്ട്.
നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് സ്റ്റോറുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച നടക്കുന്നുണ്ട് ഇതിന് മുന്നോടിയായാണ് താരിഫുകളും സാമ്പത്തിക സഹകരണവും സംബന്ധിച്ച് ട്രംപ് സംസാരിച്ചതെന്നാണ് മുന്‍ നാറ്റോ സെക്രട്ടറി ജനറല്‍ സ്റ്റോള്‍ട്ടന്‍ബര്‍ഗ് റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി വ്യക്തികളും സംഘടനകളും ഉള്‍പ്പെടെ 300 ഓളം പേരെ നാമനിര്‍ദേശം ചെയ്തതായി നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫ്രാന്‍സിസ് മാര്‍പാപ്പ, നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ടെന്‍ബര്‍ഗ്, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് തുടങ്ങിയവര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിലുണ്ടെന്നാണ് വിവരം.
ട്രംപിനെ നാമനിര്‍ദേശം ചെയ്യുമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗമായ ഡാരെല്‍ ഇസ്സ സാമൂഹികമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. സമാധാന നൊബേലിന് ട്രംപിനെക്കാള്‍ അര്‍ഹതയുള്ളയാള്‍ ആളില്ലെന്നാണ് എക്സില്‍ അദ്ദേഹം കുറിച്ചത്. മിഡില്‍ ഈസ്റ്റില്‍ ട്രംപ് നടത്തിയ സമാധാനപ്രവര്‍ത്തനങ്ങള്‍ക്കാണ് ട്രംപിനെ നാമനിര്‍ദേശം ചെയ്തത്. അതേസമയം നൊബേലിന് നാമനിര്‍ദേശം ചെയ്യാനുള്ള അവസാന തീയതി കഴിഞ്ഞാണ് ഇസ്സയുടെ നാമനിര്‍ദേശം. മുന്‍പും ട്രംപിനെ സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്തിരുന്നു.
ഒക്ടോബറിലായിരിക്കും പുരസ്‌കാരജേതാവിനെ പ്രഖ്യാപിക്കുക. ഈ വര്‍ഷത്തെ നൊബേലിന് 244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടെ 338 നാമനിര്‍ദേശങ്ങളാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഇത് 286 നാമനിര്‍ദേശങ്ങളായിരുന്നു. 2016-ലാണ് റെക്കോഡ് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടത്- 376.