കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്നു ട്രംപ്

താരിഫുകളെക്കുറിച്ചുള്ള നെഗറ്റീവ് ടിവി പരസ്യം ചൂണ്ടിക്കാട്ടി കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

author-image
Biju
New Update
Setwte

Donald Trump

വാഷിംഗ്ടണ്‍: അമേരിക്കന്‍ താരിഫുകളെക്കുറിച്ച് തെറ്റായ പരസ്യങ്ങള്‍ കാനഡ നല്കുന്നുവെന്നാരോപിച്ച് കാനഡയുമായുള്ള വ്യാപാരചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

താരിഫുകളെക്കുറിച്ചുള്ള നെഗറ്റീവ് ടിവി പരസ്യം ചൂണ്ടിക്കാട്ടി കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. താരിഫുകള്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്കും ദേശീയ സുരക്ഷയ്ക്കും അനിവാര്യമാണെന്നും എന്നാല്‍ കാനഡയുടെ ഭാഗത്തു നിന്നുമുണ്ടായ മോശം പ്രവണതയാല്‍ വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഈ മാസം ആദ്യം കനേഡിയന്‍ പ്രവിശ്യയായ ഒന്റാറിയോ പുറത്തിറക്കിയ പരസ്യമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. . 1987-ല്‍ ജപ്പാന്‍ ഉത്പന്നങ്ങള്‍ക്കെതിരേ തീരുവ ചുമത്തിയത് സംബന്ധ് അന്നത്തെ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ റീഗന്റെ പ്രസംഗത്തെയും ഓഡിയോടെയും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയാണെന്നു റൊണാള്‍ഡ് റീഗന്‍ പ്രസിഡന്‍ഷ്യല്‍ ഫൗണ്ടേഷന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യാഴാഴ്ച വൈകുന്നേരം സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

donald trump