എപ്സ്റ്റീന്റെ ഫയലുകള്‍ പുറത്തുവിടല്‍ ബില്ലില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു

കഴിഞ്ഞ ദിവസം ബില്‍ സെനറ്റ് പാസാക്കി പ്രസിഡന്റിനു അയച്ചിരുന്നു. പ്രസിഡന്റ് ഒപ്പുവെച്ചതോടെ ജെഫ്രി എപ്സ്റ്റീന്‍ കേസിലെ ഫയലുകള്‍ പരസ്യപ്പെടുത്താന്‍ കഴിയും.

author-image
Biju
New Update
tt2

വാഷിങ്ടണ്‍: ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍ കേസിലെ ഫയലുകള്‍ പരസ്യപ്പെടുത്താനുള്ള ബില്ലില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചു. എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടുന്നത് തന്റെ ഭരണകൂടത്തിന്റെ സുതാര്യതയുടെ വിജയമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെയാണ് ബില്ലില്‍ ഒപ്പുവെച്ച കാര്യം ട്രംപ് അറിയിച്ചത്. എപ്സ്റ്റീന് ഡെമോക്രാറ്റുകളുമായി ബന്ധമുണ്ടെന്ന ആരോപണവും ട്രംപ് മുന്നോട്ടുവെച്ചു.

കഴിഞ്ഞ ദിവസം ബില്‍ സെനറ്റ് പാസാക്കി പ്രസിഡന്റിനു അയച്ചിരുന്നു. പ്രസിഡന്റ് ഒപ്പുവെച്ചതോടെ ജെഫ്രി എപ്സ്റ്റീന്‍ കേസിലെ ഫയലുകള്‍ പരസ്യപ്പെടുത്താന്‍ കഴിയും. നേരത്തെ ട്രംപും റിപ്പബ്ലിക്കന്‍ നേതാക്കളും ഫയല്‍ പര്യപ്പെടുത്തുന്ന നീക്കത്തെ തടയാന്‍ ശക്തമായി ശ്രമിച്ചിരുന്നു.

എപ്സ്റ്റീന്‍ കേസിലെ വിവരങ്ങള്‍ പുറത്തുവിടണമെന്നും സുതാര്യത വേണമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ സമ്മര്‍ദ്ദം ശക്തമായതോടെയാണ്, ബില്ലിനെ പിന്തുണയ്ക്കാന്‍ പ്രസിഡന്റ് ട്രംപും തീരുമാനിച്ചത്. ചൊവ്വാഴ്ച്ചയാണ് അമേരിക്കന്‍ കോണ്‍ഗ്രസ്് ബില്‍ പാസാക്കി പ്രസിഡന്റിന് അയച്ചത്.