ഭീഷണിയുമായി ട്രംപ് ; അമേരിക്കന്‍ വിരുദ്ധ ബ്രിക്‌സ് നയങ്ങളോട് ചേരുന്ന രാജ്യങ്ങള്‍ക്ക് 10 % അധിക തീരുവ

ട്രംപിന്റെ സമൂഹ മാധ്യമ ഹാന്റിലായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിലപാട് അറിയിച്ചത്.

author-image
Sneha SB
New Update
TRUMP BRIKS

വാഷിങ്ടണ്‍: ഇന്ത്യയുള്‍പ്പെടുന്ന ബ്രിക്‌സ് കൂട്ടായ്മയുടെ അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി പൊരുത്തപ്പെടുന്ന രാജ്യങ്ങളില്‍ നിന്ന് അധികമായി 10 ശതമാനം തീരുവ ഈടാക്കുമെന്നെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി .ട്രംപിന്റെ സമൂഹ മാധ്യമ ഹാന്റിലായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിലപാട് അറിയിച്ചത്. 'ബ്രിക്‌സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തില്‍ നിന്നും അധികമായി 10 ശതമാനം താരിഫ് ഈടാക്കും.ഈ നയത്തിന് ഒരു ഇളവുമുണ്ടായിരിക്കില്ല' ട്രംപ് കുറിച്ചു.അതേസമയം ബ്രിക്‌സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളെ ഏതൊക്കെയാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.ഇറാനെതിരെ അമേരിക്കയും യുഎസും നടത്തിയ ആക്രമണങ്ങളെ ബ്രസീലില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടി അപലപിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.ആഗോള സമ്പദ്വ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്ന ലോകരാജ്യങ്ങള്‍ക്ക് തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയില്‍ ബ്രിക്‌സ് ആശങ്ക അറിയിച്ചിട്ടുണ്ട്.

donald trump brics