അമേരിക്കൻ ബഡ്ജറ്റിലും പിടി മുറുക്കി ട്രംപ് : 163 ബില്യൺ ഡോളർ ചിലവ് നിർത്തലാക്കും

അമേരിക്കൻ സർക്കാരിന്റെ വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, തൊഴിൽ മേഖലകൾക്ക് ഇത് ബാധകമാകും. പ്രതിരോധ വകുപ്പിന്റെ ബജറ്റ് 13 ശതമാനം ഉയർത്തിയിട്ടുണ്ട്.

author-image
Anitha
New Update
gudtryff

ന്യൂയോർക്ക്: അമേരിക്കൻ ബജറ്റിൽ ട്രംപിന്‍റെ കടുംവെട്ട്. അടുത്ത വർഷത്തേക്കുള്ള ബജറ്റ് നിർദേശങ്ങൾ പ്രഖ്യാപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് 163 ബില്യൺ ഡോളറിന്‍റെ ചിലവ് നിർത്തലാക്കുമെന്ന് വ്യക്തമാക്കി. അമേരിക്കൻ സർക്കാരിന്റെ വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, തൊഴിൽ മേഖലകൾക്ക് ഇത് ബാധകമാകും. പ്രതിരോധ വകുപ്പിന്റെ ബജറ്റ് 13 ശതമാനം ഉയർത്തിയിട്ടുണ്ട്.

ഇത് ഒരു ട്രില്യൻ ഡോളർ ആക്കാനും പ്രസിഡന്‍റ് ട്രംപ് നിർദേശിച്ചിട്ടുണ്ട്. ബജറ്റ് നിർദേശങ്ങൾ യുഎസ് കോൺഗ്രസിന് സമർപ്പിച്ചിട്ടുണ്ട്.

america donald trump budget