ബെർലിൻ : യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് യൂറോപ്യൻ യൂണിയെനെതിരെ താരിഫ് ചുമത്തിയാൽ തിരിച്ചടിക്കുമെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്. ഫെബ്രുവരി 23ന് നടക്കാനിരിക്കുന്ന തിരെഞ്ഞെടുപ്പിന് മുന്നോടിയായി ഫ്രെഡറിക് മെർസുമായുള്ള ചർച്ചക്കിടെയാണ് അദ്ദേഹം പറഞ്ഞത്. ട്രംപ് രണ്ടാം തവണ അധികാരത്തിലെത്തിയപ്പോൾ ചൈന, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്ക് യുഎസ് താരിഫ് ഏർപ്പെടുത്തി.
അമേരിക്ക താരിഫ് ഏർപ്പെടുത്തുന്നതിന് എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യത്തിന് മറുപടി പറയുകയിരുന്നു അദ്ദേഹം. യൂറോപ്യൻ യൂണിയന് എതിരെ താരിഫ് ഏർപ്പെടുത്തിയാൽ തങ്ങൾ ഒരു മണിക്കൂറിനുള്ളിൽ പ്രതികരിക്കുമെന്നാണ് ഒലാഫ് ഷോൾസ്പ്രതികരിച്ചത്. യൂറോപ്യൻ യൂണിയന് താരിഫ് ചുമത്തുമെന്ന് ട്രംപ് പറഞ്ഞതിന് ശേഷം ഇ.യു മായിയുള്ള അമേരിക്കയുടെ വ്യാപരാബന്ധം നിലവിൽ വഷളായിരിക്കുകയാണ്. ട്രംപിന്റെ ആദ്യ ഭരണത്തിൽ സ്റ്റീൽ, അലുമിനിയം എന്നിവയുടെ മേൽ യൂറോപ്യൻ യൂണിയന്റെ മേൽ തീരുവ പ്രഖ്യാപിച്ചിരുന്നു.
ഇതിൽ പ്രതിഷേധിച്ചു ഇ.യു വിസ്കി, മോട്ടോർ സൈക്കിൾ എന്നിവയുടെ മേൽ തീരുവ ചുമത്തിയിരുന്നു