ട്രംപിനെതിരായ ക്രിമിനല്‍ വിചാരണ തുടങ്ങി

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നല്‍കിയ അപേക്ഷ കോടതി തള്ളിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നതെന്നത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി പ്രൈമറി മത്സരരംഗത്തുള്ള ട്രംപിന് തിരിച്ചടിയാണ്.

author-image
Sruthi
New Update
 donald trump

Trump trial live updates

Listen to this article
0.75x 1x 1.5x
00:00 / 00:00

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ക്രിമിനല്‍ വിചാരണ മാന്‍ഹട്ടന്‍ കോടതിയില്‍ തുടങ്ങി. പോണ്‍ സ്റ്റാര്‍ സ്റ്റോമി ഡാനിയല്‍സുമായുള്ള ലൈംഗിക ബന്ധവും ഇതുമറച്ചുവെക്കാനായി ഇവര്‍ക്ക് 2016ല്‍ കൈക്കൂലിനല്‍കിയെന്നുമുള്ള ആരോപണത്തിലാണ് ട്രംപ് വിചാരണ നേരിടുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നല്‍കിയ അപേക്ഷ കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് കേസിലെ വിചാരണ ഇന്നലെ കോടതിയില്‍ ആരംഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നതെന്നത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി പ്രൈമറി മത്സരരംഗത്തുള്ള ട്രംപിന് തിരിച്ചടിയാണ്. റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ട്രംപാണ് മുന്നിലുള്ളത്. വിചാരണ റദ്ദാക്കുകയോ വൈകിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ് കോടതിയെ സമീപിച്ചിരുന്നു. വിചാരണ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു വാദം. എന്നാല്‍ ഇത് ജഡ്ജി ജുവാന്‍ മെക്കാന്‍ തള്ളുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും മത്സരിക്കുകയാണെന്നിരിക്കെ, കോടതിയില്‍ ഹാജരാകലും പ്രചാരണവും എങ്ങനെ ഒരുമിച്ച് പോകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

 

donald trump