മാര്‍ജറി ടെയ്ലര്‍ ഗ്രീനിനു തന്റെ പിന്തുണയില്ല: റിപ്പബ്ലിക്കന്‍ വനിതാ നേതാവിനെ തള്ളി ട്രംപ്

കഴിഞ്ഞ ദിവസം എച്ച് വണ്‍ ബി വീസ നിര്‍ത്തലാക്കാന്‍ ജനപ്രതിനിധി സഭയില്‍ ബില്‍ അവതരിപ്പിക്കുമെന്ന പരാമര്‍ശവുമായി മാര്‍ജറി ഒരു വീഡിയോ പങ്കുവെച്ചതും ഏറെ വിവാദമായിരുന്നു.

author-image
Biju
New Update
margery

വാഷിങ്ടണ്‍: ജോര്‍ജിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി വനിതാ നേതാവും അടുത്തകാലത്തു വരെ പ്രസിഡന്റ് ട്രംപിന്റെ കടുത്ത പോരാളിയുമായിരുന്ന മാര്‍ജറി ടെയ്ലര്‍ ഗ്രീനിനെ തള്ളി ട്രംപ്. തുടര്‍ച്ചയായി വിഢിത്വങ്ങള്‍ പറയുന്ന അവര്‍ക്ക് തന്റെ പിന്തുണ ഇല്ലെന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം എച്ച് വണ്‍ ബി വീസ നിര്‍ത്തലാക്കാന്‍ ജനപ്രതിനിധി സഭയില്‍ ബില്‍ അവതരിപ്പിക്കുമെന്ന പരാമര്‍ശവുമായി മാര്‍ജറി ഒരു വീഡിയോ പങ്കുവെച്ചതും ഏറെ വിവാദമായിരുന്നു. ട്രംപ് എച്ചവണ്‍ ബി വീസയെ അനുകൂലിച്ച നിലപാട് സ്വീകരിച്ച് മണിക്കൂറുകള്‍ക്ക ശേഷമാണ് നേര്‍ വിപരീതമായ നടപടി മാര്‍ജറിയുടെ ഭാഗത്തുനിന്നുമുണ്ടായത്.

പരാതികള്‍ മാത്രമാണ് മാര്‍ജറിയുടെ ഭാഗത്തുനിന്നുമുണ്ടാവാറുള്ളതെന്നും ട്രംപ് കുറിച്ചു. ജോര്‍ജിയ ഗവര്‍ണര്‍ തെരഞ്ഞെടുപ്പിലേക്ക് ഒരു ആഭ്യന്തര സര്‍വേ നടത്തിയപ്പോള്‍ അവര്‍ക്ക് 12 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചതെന്നും ഇക്കാര്യം അവരെ അറിയിച്ചതിനു ശേഷം അവര്‍ തനിക്കെതിരേ തിരിഞ്ഞതായും ട്രംപ് കുറിച്ചു.

ഗ്രീനിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്കാന്‍ കഴിയില്ലെന്നും എല്ലാ നിയമനിര്‍മാതാക്കളേയും തനിക്കു തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ട്രംപിന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിനു ഗ്രീനി ഇതുവരെ മറുപടി നല്കിയിട്ടില്ല.