/kalakaumudi/media/media_files/2025/05/04/JiT51FovhGz2kFqoXU2c.png)
ന്യൂയോര്‍ക്ക്: ഈ വര്‍ഷാവസാനം ഇന്ത്യയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എത്തില്ല. ഉച്ചകോടിക്കായി ഇന്ത്യ സന്ദര്‍ശിക്കുമെന്നു നേരത്തേ ട്രംപ് പറഞ്ഞതാണെങ്കിലും ഇന്ത്യയുഎസ് വ്യാപാരബന്ധം മോശമായ സാഹചര്യത്തിലാണ് സന്ദര്‍ശനം വേണ്ടെന്നു വച്ചത്.
ട്രംപിന്റെ ഈ വര്‍ഷത്തെ വിദേശപര്യടന പദ്ധതിയില്‍ ഇന്ത്യയില്ലെന്നു വൈറ്റ് ഹൗസ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഓസ്‌ട്രേലിയ, യുഎസ്, ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ സുരക്ഷാ കൂട്ടായ്മയായ ക്വാഡിന്റെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനം ജനുവരിയില്‍ ട്രംപ് അധികാരമേറ്റതിനു പിന്നാലെ യുഎസിലാണു നടന്നത്.