യുഎസും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു.കര്‍ശനമായ താരിഫ് ഏര്‍പ്പെടുത്തിയാല്‍,യുഎസിലേക്കുള്ള ഇന്ധന വിതരണം നിര്‍ത്തലാക്കുമെന്നാണ് കാനഡയുടെ ഭീഷണി. അമേരിക്ക, കനേഡിയന്‍ ഇന്ധനത്തെയാണ് ആശ്രയിക്കുന്നത്.അങ്ങനെയെങ്കില്‍,അമേരിക്കയ്ക്ക് ഇന്ത്യയുടെ മേല്‍ അധിക നികുതി ചുമത്താന്‍ കഴിയില്ല. അത്തരമൊരു താരിഫ് ഏര്‍പ്പെടുത്തിയാല്‍ അവര്‍ക്ക് കനേഡിയന്‍ ഇന്ധനം വാങ്ങാന്‍ കഴിയില്ല. പകരം, ഇന്ത്യക്ക് ആവശ്യമെങ്കില്‍ റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങാം.
അമേരിക്കയ്ക്ക് ചൈന,വെനിസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ധനം വാങ്ങാം. 25% തീരുവ ചുമത്തിയാല്‍ അവര്‍ക്ക് ഇന്ധനം നല്‍കില്ലെന്ന് കാനഡ പ്രഖ്യാപിച്ചിരിക്കുകയാണ്. കാനഡയ്ക്ക് മേല്‍ അധിക നികുതി ചുമത്തുകയോ അമേരിക്കയുടെ 51-ാമത്തെ പ്രവിശ്യയാകാന്‍ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്താല്‍ അമേരിക്ക ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് കാനഡ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്കയിലേക്കുള്ള എല്ലാ വൈദ്യുതി,ഇന്ധന കയറ്റുമതിയും നിര്‍ത്തലാക്കുമെന്നും കാനഡ പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ വര്‍ഷവും കാനഡ അമേരിക്കയ്ക്ക് ഗണ്യമായ അളവില്‍ അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം,വൈദ്യുതി എന്നിവ നല്‍കുന്നുണ്ട്. 2024-ല്‍ കാനഡ അമേരിക്കയിലേക്ക് പ്രതിദിനം ഏകദേശം 2.76 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്തതായാണ് റിപ്പോര്‍ട്ട്.ഇത് യുഎസ് അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 60%ത്തോളം വരും. അത്രമാത്രം അമേരിക്ക കാനഡയെ ആശ്രയിക്കുന്നുണ്ട്.അതുപോലെ 2024-ല്‍,കാനഡ അമേരിക്കയിലേക്ക് പ്രതിദിനം ഏകദേശം 7.1 ബില്യണ്‍ ക്യുബിക് അടി പ്രകൃതിവാതകവും കയറ്റുമതി ചെയ്തു.
2022-ല്‍ 53 ടെറാവാട്ട് വൈദ്യുതിയും കാനഡ,അമേരിക്കയ്ക്ക് നല്‍കി.കണക്കുകള്‍ പ്രകാരം, വൈദ്യുതി മുതല്‍ അസംസ്‌കൃത എണ്ണ,പ്രകൃതിവാതകം വരെയുള്ള എല്ലാറ്റിനും അമേരിക്ക കാനഡയെ ആശ്രയിക്കുന്നു.ഈ സാഹചര്യത്തില്‍ കാനഡയ്ക്ക് അധിക നികുതി ചുമത്തുകയോ അല്ലെങ്കില്‍ കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അമേരിക്ക ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് ഇപ്പോള്‍ കാനഡ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 4 പ്രധാന രാജ്യങ്ങളെയാണ് യുഎസുമായി കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയിടുന്നത്.ഇതിനായി സൈനികരെ വിന്യസിക്കാന്‍ തയ്യാറാണെന്നും ട്രംപ് പ്രഖ്യാപിച്ചു.പ്രധാനമായും പനാമ കനാലും ഗ്രീന്‍ലാന്‍ഡും സ്വന്തമാക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്.കാനഡ അമേരിക്കയുമായി ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിക്കുകയാണ്.
അത്തരമൊരു സാഹചര്യത്തില്‍,ഈ പ്രദേശങ്ങള്‍ ഉടന്‍ തന്നെ അമേരിക്കയോട് കൂട്ടിച്ചേര്‍ക്കണമെന്നും.പനാമ കനാലും ഗ്രീന്‍ലാന്‍ഡും അമേരിക്കയോടൊപ്പം തുടരേണ്ട പ്രദേശങ്ങളാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.ഈ ഭാഗങ്ങള്‍ അമേരിക്കയിലേക്ക് കൊണ്ടുവരണമെന്നും അല്ലെങ്കില്‍ അതിനായി സൈന്യത്തെ അയയ്ക്കുമെന്നും ട്രംപ് ഭീഷണിമുഴക്കി.ആവശ്യമെങ്കില്‍ മുഴുവന്‍ സൈന്യത്തെയും അയയ്ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
എന്നാല്‍ ഇത്തരത്തില്‍ ഏതെങ്കിലും നീക്കം അമേരിക്കയുടെ ഭാഗത്ത് നിന്നുമുണ്ടായാല്‍ അതിനെ പൂര്‍ണമായും പ്രതിരോഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് കാനഡ വ്യക്തമാക്കിയിരിക്കുന്നത്.സാമ്പത്തികമായി സമ്മര്‍ദ്ദം ചെലുത്തി അമേരിക്കയെ പ്രതിരോധത്തിലാക്കുമെന്നാണ് കാനഡയുടെ മുന്നറിയിപ്പ്.
സാമ്പത്തിക ഉപരോധം ഉള്‍പ്പെടെയുള്ള സമ്മര്‍ദ്ദങ്ങള്‍ കാനഡ,അമേരിക്കയുടെ മേല്‍ ചെലുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചതിന് പിന്നാലെയാണ് കാനഡയെ അമേരിക്കയുമായി ഒന്നിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ ശക്തമായത്.കാനഡയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലാണ് ട്രംപ് വീണ്ടും ഈ ശ്രമം നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു