ഇസ്രായേലിലെത്തിയ രണ്ട് ബ്രിട്ടീഷ് എംപിമാരെ കസ്റ്റഡിയിലെടുത്ത് തിരിച്ചയച്ചു

ഇസ്രായേലിലേക്കുള്ള പാര്‍ലമെന്ററി പ്രതിനിധി സംഘത്തിലെ രണ്ട് ബ്രിട്ടീഷ് എംപിമാരെ ഇസ്രായേല്‍ അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയും പ്രവേശനം നിഷേധിക്കുകയും ചെയ്ത നടപടി അസ്വീകാര്യവും വിപരീതഫലം ഉളവാക്കുന്നതും ആശങ്കാജനകവുമാണെന്ന് ലാമി പ്രസ്താവനയില്‍ പറഞ്ഞു

author-image
Biju
New Update
dsgxf

ലണ്ടന്‍: ഇസ്രായേലിലെത്തിയ രണ്ട് ബ്രിട്ടീഷ് എംപിമാരെ ഇസ്രായേല്‍ കസ്റ്റഡിയിലെടുത്ത് തിരിച്ചയച്ചതായി റിപ്പോര്‍ട്ട്.  ഇസ്രായേല്‍ നടപടി അംഗീകരിക്കനാകില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി എംപിമാരായ യുവാന്‍ യാങ്, അബ്തിസാം മുഹമ്മദ് എന്നിവരെയാണ് ഇസ്രായേല്‍ തടഞ്ഞതും തിരിച്ചയച്ചതും. ഇസ്രായേലിലേക്കുള്ള പാര്‍ലമെന്ററി പ്രതിനിധി സംഘത്തിലെ രണ്ട് ബ്രിട്ടീഷ് എംപിമാരെ ഇസ്രായേല്‍ അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയും പ്രവേശനം നിഷേധിക്കുകയും ചെയ്ത നടപടി അസ്വീകാര്യവും വിപരീതഫലം ഉളവാക്കുന്നതും ആശങ്കാജനകവുമാണെന്ന് ലാമി പ്രസ്താവനയില്‍ പറഞ്ഞു.

ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളെ ഇത്തരത്തില്‍ കൈകാര്യം ചെയ്യരുതെന്ന് ഇസ്രായേല്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് എംപിമാര്‍ക്കും പിന്തുണ നല്‍കിയിട്ടുണ്ട്. വെടിനിര്‍ത്തലിനും രക്തച്ചൊരിച്ചില്‍ തടയുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകളിലുമാണ് യുകെ സര്‍ക്കാരിന്റെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്നാല്‍, എന്നാല്‍ ഔദ്യോഗിക പാര്‍ലമെന്ററി പ്രതിനിധി സംഘത്തിന്റെ ഭാഗമാണെന്ന എംപിമാരുടെ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചയച്ചതെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഇസ്രായേലിലെ ഒരു ഔദ്യോഗിക സ്ഥാപനത്തിനും അത്തരമൊരു പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇസ്രായേല്‍ സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ഇസ്രായേലിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. സംഭവത്തില്‍ കണ്‍സര്‍വേറ്റീവ് പ്രതിപക്ഷ നേതാവ് കെമി ബാഡെനോക്ക് സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. 

 

israel