വടക്കൻ സിറിയയിൽ ബോംബ് സ്ഫോടനം; 2 കുട്ടികൾ മരിച്ചു

author-image
Rajesh T L
Updated On
New Update
syria

ബോംബ് സ്ഫോടനം നടന്ന സ്ഥലം

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡമാസ്കസ്: വടക്കൻ സിറിയയിലെ അലെപ്പോ പ്രവിശ്യയിലെ അസസിലുണ്ടായ കാർ ബോംബ് സ്ഫോടനം. സ്ഫോടനത്തിൽ രണ്ടുകുട്ടികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. നിരവധി പേർക്ക്  പരിക്കേറ്റു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല .

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് കുട്ടികൾക്ക് പുതുവസ്ത്രങ്ങൾ വാങ്ങാൻ വന്നവരും മറ്റു സാധനങ്ങൾ വാങ്ങാൻ വന്നവരുമുൾപ്പെടെ വലിയ ജനത്തിരക്ക് നിരവധി പേർ മാർക്കറ്റിലുണ്ടായിരുന്നു. സിറിയൻ ഇടക്കാല സർക്കാരിന്റെ ആസ്ഥാനമാണ് അസസ്. 2017 ൽ ഇവിടെ സമാന രീതിയിൽ ഉണ്ടായ കാർ സ്‌ഫോടനത്തിൽ 40 ലേറെ പേർ മരിച്ചിരുന്നു .

syria carbomb blast