തായ്‌ലന്‍ഡില്‍ വീണ്ടും ക്രെയ്ന്‍ അപകടം; രണ്ട് മരണം

ബാങ്കോക്കിന്റെ പ്രാന്തപ്രദേശമായ സാമുത് സാഖോണില്‍ എക്സ്പ്രസ് വേ നിര്‍മ്മിക്കാന്‍ ക്രെയിന്‍ ഉപയോഗിക്കുകയായിരുന്നു. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ക്രെയ്ന്‍ എക്‌സ്പ്രസ്‌വേയിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു

author-image
Biju
New Update
crane

ബാങ്കോക്ക്: കഴിഞ്ഞ ദിവസം ട്രെയിന് മുകളിലേക്ക് 32 പേരുടെ മരണം സംഭവിച്ചതിന് പിന്നാലെ തായ്‌ലന്‍ഡില്‍ വീണ്ടും ക്രെയ്ന്‍ അപകടം. ഇക്കുറി നിര്‍മ്മാണത്തിലിരുന്ന എക്‌സ്പ്രസ വേയിലേക്ക് ക്രെയ്ന്‍ മറിഞ്ഞുവീണാണ് രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായിരിക്കുന്നത്.

ബാങ്കോക്കിന്റെ പ്രാന്തപ്രദേശമായ സാമുത് സാഖോണില്‍ എക്സ്പ്രസ് വേ നിര്‍മ്മിക്കാന്‍ ക്രെയിന്‍ ഉപയോഗിക്കുകയായിരുന്നു. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ക്രെയ്ന്‍ എക്‌സ്പ്രസ്‌വേയിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. പാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് ക്രെയ്ന്‍ തകര്‍ന്ന് വീണത്. 

കഴിഞ്ഞ ദിവസമാണ് ട്രെയിനിന് മുകളില്‍ ക്രെയിന്‍ തകര്‍ന്നുവീണ് 28 മരണം സംഭവിച്ചത്. 64 പേര്‍ക് പരിക്കേറ്റു. നിര്‍മാണം നടക്കുന്ന സ്ഥലത്തുണ്ടായിരുന്ന ക്രെയിനാണ് തകര്‍ന്ന് വീണത് ക്രെയിന്‍ വീണതിന് പിന്നാലെ ട്രെയിനിലെ ചില ബോഗികളില്‍ തീപിടിത്തമുണ്ടാവുകയും ചെയ്തു.

195 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. പ്രാദേശിക സമയം ഒമ്പത് മണിയോടെയായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തകര്‍ക്ക് ട്രെയിനിലെ മുഴുവന്‍ യാത്രക്കാരേയും പുറത്തിറക്കാന്‍ സാധിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം സംബന്ധിച്ച് അന്വേഷണം നടത്താന്‍ തായ്‌ലാന്‍ഡ് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്.

ബാങ്കോക്കില്‍ നിന്ന് വടക്ക്-കിഴക്കന്‍ പ്രവിശ്യയായ ഉബോണ്‍ റാചാതാനിയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ചൈനയുടെ സാ?ങ്കേതിക സഹായത്തോടെ നിര്‍മിക്കുന്ന ആകാശ റെയിലിന്റെ നിര്‍മാണത്തിന് വേണ്ടിയാണ് ക്രെയിന്‍ കൊണ്ട് വന്നത്. ബാങ്കോക്കിനെ അയല്‍ രാജ്യങ്ങളുമായി വരെ ബന്ധിപ്പിക്കുന്നതാണ് പുതിയ റെയില്‍വേ ശൃംഖല.

ക്രെയിന്‍ വീണയുടന്‍ തെറിച്ച് പോയതിനാലാണ് വലിയ അപകടത്തില്‍ നിന്നും തങ്ങള്‍ രക്ഷപ്പെട്ടതെന്ന് ട്രെയിനിലെ ജീവനക്കാരും യാത്രക്കാരനും മൊഴി നല്‍കി. അപകടത്തിന് ആരെങ്കിലും കാരണക്കാരായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തായ്‌ലാന്‍ഡ് പ്രധാനമന്ത്രി അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് തായ്‌ലന്‍ഡില്‍ ക്രെയ്ന്‍ അപകടം ഉണ്ടാകുന്നത്.