പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് വിജയത്തിന് ശേഷം ഫ്രാന്‍സില്‍ വന്‍ അക്രമം

യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ ഏറ്റവും വലിയ സമ്മാനം പിഎസ്ജി ചരിത്രത്തിലാദ്യമായി നേടിയപ്പോള്‍, വലിയ ആഘോഷമാണ് സംഘടിപ്പിച്ചത്. വെടിക്കെട്ടുകളും ആഘോഷവും നടക്കുന്നതിനിടെ വ്യാ്പകമായി ബസ് ഷെല്‍ട്ടറുകള്‍ തകര്‍ക്കപ്പെടും കാറുകളും മറ്റ് വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്.

author-image
Biju
New Update
tr

പാരീസ്: ചാമ്പ്യന്‍്‌സ് ലീഗ് ഫൈനല്‍ വിജയത്തിന് ശേഷമുണ്ടായ ആഘോഷത്തിനിടെ പാരീസില്‍ വന്‍ ആക്രമം. സംഘര്‍ഷത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു. 100 പേരെ പൊലീസ്ി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡാക്‌സില്‍ ശനിയാഴ്ച വൈകിട്ടുണ്ടായ സംഘര്‍ഷത്തില്‍ നെഞ്ചില്‍ ആഴത്തിലുള്ള കുത്തേറ്റ് പതിനേഴുകാരനും സെന്‍ട്രല്‍ പാരീസില്‍ ഒരു ഇരുപത്തിമൂന്നുകാരനുമാണ് കൊല്ലപ്പെട്ടത്. 

യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ ഏറ്റവും വലിയ സമ്മാനം പിഎസ്ജി ചരിത്രത്തിലാദ്യമായി നേടിയപ്പോള്‍, വലിയ ആഘോഷമാണ് സംഘടിപ്പിച്ചത്.  വെടിക്കെട്ടുകളും ആഘോഷവും നടക്കുന്നതിനിടെ വ്യാ്പകമായി ബസ് ഷെല്‍ട്ടറുകള്‍ തകര്‍ക്കപ്പെടും കാറുകളും മറ്റ് വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. 
പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് ട്രോഫി പരേഡ് ഞായറാഴ്ച വൈകുന്നേരം നടക്കുമെന്ന് പാരീസ് പോലീസ് പ്രിഫെക്റ്റ് ലോറന്റ് നുനെസ് പറഞ്ഞു - എന്നാല്‍ ഗ്രൗണ്ടില്‍ വര്‍ദ്ധിച്ച പോലീസിന്റെയും സൈനികരുടെയും സാന്നിധ്യം ഉണ്ടായിരിക്കും.

ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരം നടക്കുന്നതിന് മുന്‍പും, മത്സര സമയത്തും, അത് കഴിഞ്ഞതിനു ശേഷവും പാരീസില്‍ അങ്ങോളമിങ്ങോളം അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇതിനിടെയാണ് ഫൈനലില്‍ ഇന്റര്‍മിലനെ തോല്‍പ്പിച്ച് പി എസ് ജി മിന്നുന്ന വിജയം കരസ്ഥമാക്കിയത്.

ഞായറാഴ്ചയിലെക്കും അക്രമങ്ങള്‍ നീണ്ടതോടെ, സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പി എസ് ജി യുടെ യഥാര്‍ത്ഥ ആരാധകര്‍ സന്തോഷിക്കുമ്പോള്‍ ചില സംസ്‌കാര ശൂന്യര്‍ തെരുവുകളില്‍ അഴിഞ്ഞാടുകയാണ് എന്ന് ആഭ്യന്തര മന്ത്രി എക്‌സില്‍ കുറിച്ചു. അവരെ ശക്തമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.

 

paris