യുഎസിൽ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ വെടിവെയ്പ്പിൽ രണ്ട്മരണം;എട്ട്പേർക്ക് പരിക്ക് ,അക്രമി രക്ഷപ്പെട്ടു

റോഡ് ഐലൻഡിന്റെ തലസ്ഥാന നഗരമായ പ്രൊവിഡൻസിൽ പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു ആക്രമണം അരങ്ങേറിയത്.ബ്രൗൺ യൂണിവേഴ്സിറ്റി മേഖലയിൽ ഇപ്പോഴും ജാഗ്രത തുടരുകയാണ്

author-image
Devina
New Update
shootingg

തിരുവനന്തപുരം :അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് മരണം സംഭവിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു .

കറുത്ത വസ്ത്രം ധരിച്ച അജ്ഞാതനായ ഒരു പുരുഷനായിരുന്നു ഇത്തരത്തിലുള്ള ആക്രമണം നടത്തിയത് .റോഡ് ഐലൻഡിന്റെ തലസ്ഥാന നഗരമായ പ്രൊവിഡൻസിൽ പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു ആക്രമണം അരങ്ങേറിയത്.

ആക്രമണത്തിന് പിന്നാലെ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട ഇയാൾക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

ബ്രൗൺ യൂണിവേഴ്സിറ്റി മേഖലയിൽ ഇപ്പോഴും ജാഗ്രത തുടരുകയാണ്. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പ്രൊവിഡൻസ് മേയർ ബ്രെറ്റ് സ്‌മൈലി അറിയിച്ചു.

പരീക്ഷകൾക്കായി വിദ്യാർത്ഥികൾ ക്യാംപസിൽ ഉണ്ടായിരുന്ന വാരാന്ത്യത്തിലാണ് ആക്രമണം നടന്നത്

.ഭയപ്പെടുത്തുന്ന സംഭവം എന്നായിരുന്നു വെടിവയ്പ്പിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്.

 'ഇപ്പോൾ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ഇരകൾക്കും ഗുരുതരമായി പരിക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കുക എന്നതാണ്. എന്താണ് സംഭവിക്കുന്നതെന്ന് പിന്നീട് അറിയിക്കുമെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.