ജറുസലേമില്‍ വെടിവെപ്പ്, ആറുപേര്‍ കൊല്ലപ്പെട്ടു

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇസ്രയേല്‍ 'ഭീകരതയ്‌ക്കെതിരായ ശക്തമായ യുദ്ധത്തിലാണ്' സന്ദര്‍ശനത്തിന് ശേഷം നെതന്യാഹു പ്രതികരിച്ചു.

author-image
Biju
New Update
jeru

ജറുസലേം: ജറുസലേമില്‍ നടന്ന വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവയ്പ്പ് നടത്തിയ രണ്ട് അക്രമികളും കൊല്ലപ്പെട്ടു. ജറുസലേമിലെ റാമോട്ട് ജംഗ്ഷനില്‍ വാഹനത്തിലെത്തിയ രണ്ട് അക്രമികള്‍ ഒരു ബസ് സ്റ്റോപ്പിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇസ്രയേല്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

ബസ് സ്റ്റോപ്പിലുണ്ടായിരുന്ന ഒരു സൈനികനും ഏതാനും സാധാരണക്കാരും ആക്രമികളെ നേരിടുകയും തിരികെ വെടിയുതിര്‍ക്കുകയും ചെയ്തു, ഇതിലൂടെ അക്രമികളെന്ന് സംശയിക്കുന്ന രണ്ട് പേരും കൊല്ലപ്പെട്ടുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇസ്രയേല്‍ 'ഭീകരതയ്‌ക്കെതിരായ ശക്തമായ യുദ്ധത്തിലാണ്' സന്ദര്‍ശനത്തിന് ശേഷം നെതന്യാഹു പ്രതികരിച്ചു.

ഭീകരതയ്‌ക്കെതിരായ ശക്തമായ യുദ്ധമാണ് എല്ലാ ഭാഗത്തും നടക്കുന്നത്. ഭീകരര്‍ വന്ന ഗ്രാമങ്ങളെ ഞങ്ങള്‍ ഇപ്പോള്‍ പിന്തുടരുകയും വളയുകയുമാണ്. വെസ്റ്റ് ബാങ്കില്‍ നിന്നുള്ള പലസ്തീനികളാണ് രണ്ട് ഭീകരരും. റാമല്ലയുടെ തെക്കുകിഴക്കുള്ള ഖത്തന്ന, അല്‍-ഖുബൈബ പട്ടണങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍' നെതന്യാഹു പറഞ്ഞു.

'ഗാസ മുനമ്പില്‍ പോരാട്ടം തുടരുകയാണ്. ഞങ്ങള്‍ വാഗ്ദാനം ചെയ്തതുപോലെ ഹമാസിനെ നശിപ്പിക്കുകയും എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ചെയ്യും' ഇസ്രയേല്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.