രണ്ടുലക്ഷം സിറിയന്‍ അഭയാര്‍ത്ഥികള്‍ തിരിച്ചെത്തി

ദശലക്ഷക്കണക്കിന് ആളുകള്‍ മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു. സിറിയയുമായി 900 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കിയില്‍ 2011 മുതല്‍ പലായനം ചെയ്ത 2.9 ദശലക്ഷം സിറിയക്കാര്‍ വസിക്കുന്നുണ്ട്.

author-image
Prana
New Update
syria

ബശ്ശാറുല്‍ അസദിന്റെ പതനത്തിനുശേഷം ഏകദേശം 200,000 സിറിയന്‍ അഭയാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങിയെന്ന് യുഎന്‍ അഭയാര്‍ഥി മേധാവി ഫിലിപ്പോ ഗ്രാന്‍ഡി. ശനിയാഴ്ച സിറിയ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഡിസംബര്‍ 8 നും ജനുവരി 16 നും ഇടയില്‍ ഏകദേശം 195,200 സിറിയക്കാര്‍ നാട്ടിലേക്ക് മടങ്ങി, ഗ്രാന്‍ഡി എക്‌സില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം വിശദീകരിച്ചു.'യുഎന്‍എച്ച്‌സിആര്‍ മടങ്ങിവരുന്നവര്‍ക്കും അവരെ സ്വീകരിക്കുന്ന കമ്മ്യൂണിറ്റികള്‍ക്കും പിന്തുണ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഉടന്‍ തന്നെ ഞാന്‍ സിറിയയും അയല്‍രാജ്യങ്ങളും സന്ദര്‍ശിക്കും,' ഗ്രാന്‍ഡി പറഞ്ഞു.ഹിസ്ബുള്ളക്കെതിരായ ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ലക്ഷക്കണക്കിന് സിറിയക്കാര്‍ കഴിഞ്ഞ വര്‍ഷം ലെബനനിലേക്ക് പലായനം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം വിമതര്‍ നടത്തിയ മിന്നല്‍ ആക്രമണത്തിലൂടെ അസദിനെ പുറത്താക്കുന്നതിന് മുമ്പായിരുന്നു ഈ തിരിച്ചുവരവ്. 13 വര്‍ഷത്തെ ആഭ്യന്തര യുദ്ധം അവസാനിപ്പിച്ച യുദ്ധത്തില്‍ അര ദശലക്ഷത്തിലധികം പേര്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകള്‍ മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു. സിറിയയുമായി 900 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കിയില്‍ 2011 മുതല്‍ പലായനം ചെയ്ത 2.9 ദശലക്ഷം സിറിയക്കാര്‍ വസിക്കുന്നുണ്ട്.

syria