ഷാന്‍ഷാന്‍ ചുഴലിക്കാറ്റ് ജപ്പാന്‍ തീരത്തിനടുത്ത്; അതീവ ജാഗ്രത

'ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തമായ കാറ്റ്, ഉയര്‍ന്ന തിരമാലകള്‍, ഉയര്‍ന്ന വേലിയേറ്റങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പരമാവധി ജാഗ്രത ആവശ്യമാണ്,' ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പില്‍ പറയുന്നു.

author-image
Prana
New Update
shanshan typhoon
Listen to this article
0.75x1x1.5x
00:00/ 00:00

ടോക്കിയോ: ഷാന്‍ഷാന്‍ ചുഴലിക്കാറ്റ് തീരത്തോടടുത്തതായി ജപ്പാന്‍ കാലാവസ്ഥ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. 'ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തമായ കാറ്റ്, ഉയര്‍ന്ന തിരമാലകള്‍, ഉയര്‍ന്ന വേലിയേറ്റങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പരമാവധി ജാഗ്രത ആവശ്യമാണ്,' C
ട്രെയിന്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചു. വരും ദിവസങ്ങളില്‍ എയര്‍ലൈന്‍ സര്‍വീസുകളെ ഉള്‍പ്പടെ ചുഴലിക്കാറ്റ് ബാധിച്ചേക്കും.
'ഷാന്‍ഷാന്‍ ചുഴലിക്കാറ്റ് വ്യാഴാഴ്ച അതിശക്തിയോടെ തെക്കന്‍ ക്യൂഷുവിനെ സമീപിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അത് കരയില്‍ എത്തിയേക്കാം. അനേകം ആളുകള്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തലത്തില്‍ അക്രമാസക്തമായ കാറ്റ്, ഉയര്‍ന്ന തിരമാലകള്‍, കൊടുങ്കാറ്റ് എന്നിവ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി മാധ്യമങ്ങളോട് പറഞ്ഞു.

japan alert