യുഎഇയിൽ  റെസിഡൻസ് വിസയ്ക്ക് പിഴ കൂടി, വിസിറ്റ് വിസയ്ക്ക് കുറഞ്ഞു

ലംഘനത്തിൻറെ കാലയളവ് 30 ദിവസത്തിൽ കുറവാണെങ്കിൽ, പിഴ ദുബായ് വിമാനത്താവളങ്ങളിലോ അഡ്മിനിസ്‌ട്രേഷൻറെ പ്രധാന കെട്ടിടത്തിലോ  അടയ്ക്കാം.

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

അബുദാബി: യുഎഇയിലെ താമസ വിസയുടെ കാലാവധി കഴിഞ്ഞാൽ, പിഴയോ നിയമപരമായ മറ്റു നടപടികളോ ഒഴിവാക്കുന്നതിന്, വിസ കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ അവ പുതുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഐസിപി സ്‌പോൺസർമാർക്ക് നിർദ്ദേശം നൽകി.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൻറെ വെബ്‌സൈറ്റ് പ്രകാരം, യുഎഇയിലെ താമസ വിസയുടെ കാലാവധി കഴിഞ്ഞാൽ അത് പുതുക്കുന്നതിന് 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും. ഈ സമയത്തിനുള്ളിൽ പിഴയില്ലാതെ റെസിഡൻസ് വിസ പുതുക്കാം. ഈയിടെ പുതുക്കിയ വിസ നിയമം അനുസരിച്ച്, റെസിഡൻസ് വിസ കാലാവധിയും ഗ്രേസ് പിരീഡും കഴിഞ്ഞ് രാജ്യത്ത് തങ്ങിയാൽ ഓരോ ദിവസത്തിനും 50 ദിർഹം പിഴ ഈടാക്കും. ഇത് നേരത്തേ 25 ദിർഹമായിരുന്നു.

വിസ പുതുക്കുന്നതിനായി നൽകിയ അപേക്ഷയിലെ വിവരങ്ങൾ പൂർണമല്ലാത്തതു കാരണം അവ തിരിച്ചയക്കപ്പെടുകയും അതേദിവസം തന്നെ പിഴവുകൾ തീർത്ത് അപേക്ഷ വീണ്ടും സമർപ്പിക്കുകയും ചെയ്യാത്ത പക്ഷം, അപേക്ഷ തിരികെ അയച്ച തീയതി മുതലുള്ള ദിവസങ്ങളിൽ ഓവർസ്‌റ്റേക്കുള്ള പിഴ ഈടാക്കും. അപേക്ഷയിലെ പോരായ്മകൾ മൂലമോ ആവശ്യമായ രേഖകൾ നൽകാതിരുന്നതിനാലോ തിരിച്ചയക്കപ്പെട്ട അപേക്ഷ 30 ദിവസത്തിനകം പിഴവുകൾ തീർത്ത് വീണ്ടും സമർപ്പിച്ചില്ലെങ്കിൽ അത് ഇലക്ട്രോണിക് ആയി റദ്ദാക്കപ്പെടും. ഇതേ കാരണങ്ങളാൽ മൂന്ന് തവണ മടക്കപ്പെടുന്ന അപേക്ഷയും റദ്ദാക്കപ്പെടുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, വിസിറ്റ് വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്ന ഓരോ ദിവസത്തിനും പിഴ 100 ദിർഹത്തിൽ നിന്ന് 50 ദിർഹമായി കുറച്ചു. ലംഘനത്തിൻറെ കാലയളവ് 30 ദിവസത്തിൽ കുറവാണെങ്കിൽ, പിഴ ദുബായ് വിമാനത്താവളങ്ങളിലോ അഡ്മിനിസ്‌ട്രേഷൻറെ പ്രധാന കെട്ടിടത്തിലോ  അടയ്ക്കാം.

uae uae visiting vissa