അബുദാബി : യുദ്ധത്തടവുകാരായി റഷ്യ, യുക്രെയ്ൻ ജയിലുകളിൽ കഴിയുന്ന 492 പേർക്ക് യുഎഇയുടെ മധ്യസ്ഥതയിൽ മോചനം. 246 യുക്രെയ്ൻ തടവുകാരെ റഷ്യയും 246 റഷ്യൻ തടവുകാരെ യുക്രെയ്നും കൈമാറി. യുദ്ധത്തിൽ പരുക്കേറ്റ 46 സൈനികരെയും കൈമാറി. ഇതുവരെ യുഎഇയുടെ ഇടപെടലിലൂടെ 3,725 തടവുകാർക്കാണ് മോചനം ലഭിച്ചത്. മധ്യസ്ഥ ശ്രമങ്ങളുമായി സഹകരിച്ച ഇരുരാജ്യങ്ങളെയും യുഎഇ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ ശ്രമം തുടരുമെന്നും വ്യക്തമാക്കി.
യുഎഇ ഇടപെടൽ: യുദ്ധതടവുകാരെ കൈമാറി റഷ്യയും യുക്രെയ്നും
246 യുക്രെയ്ൻ തടവുകാരെ റഷ്യയും 246 റഷ്യൻ തടവുകാരെ യുക്രെയ്നും കൈമാറി. യുദ്ധത്തിൽ പരുക്കേറ്റ 46 സൈനികരെയും കൈമാറി. ഇതുവരെ യുഎഇയുടെ ഇടപെടലിലൂടെ 3,725 തടവുകാർക്കാണ് മോചനം ലഭിച്ചത്.
New Update