സംഘര്‍ഷത്തിന് തടവിലായ ബംഗ്ലാദേശികള്‍ക്ക് മാപ്പ് നല്‍കി യു.എ.ഇ

തടവിലായവരില്‍ ഭൂരിപക്ഷം പേരെയും വിട്ടയക്കും. ഇവരെ നാടുകടത്തുമെന്ന് യു എ ഇ അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ ഡോ. ഹമദ് അല്‍ ശംസി അറിയിച്ചു. മിക്ക എമിറേറ്റുകളിലും ബംഗ്ലാദേശികള്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.

author-image
Prana
New Update
uae
Listen to this article
0.75x 1x 1.5x
00:00 / 00:00

ബംഗ്ലാദേശ് കലാപ ദിവസങ്ങളില്‍ യുഎഇയില്‍ സംഘര്‍ഷം സൃഷ്ടിച്ചതിന് തടവിലാക്കപ്പെട്ട ബംഗ്ലാദേശികള്‍ക്ക് യു എ ഇ പ്രസിഡന്റ്‌ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാന്‍ മാപ്പ് നല്‍കി. തടവിലായവരില്‍ ഭൂരിപക്ഷം പേരെയും വിട്ടയക്കും. ഇവരെ നാടുകടത്തുമെന്ന് യു എ ഇ അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ ഡോ. ഹമദ് അല്‍ ശംസി അറിയിച്ചു.

മിക്ക എമിറേറ്റുകളിലും ബംഗ്ലാദേശികള്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ശിക്ഷ റദ്ദാക്കാനും അവരെ രാജ്യത്ത് നിന്ന് നാടുകടത്താനുമാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ഉത്തരവ്. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ഭരണകൂടവും അതിന്റെ നിയമ ചട്ടക്കൂടും സംരക്ഷിക്കപ്പെടുന്ന വിധത്തിലാവണം. രാജ്യത്തിന്റെ നിയമങ്ങളെ മാനിക്കാന്‍ യു എ ഇയിലെ എല്ലാ നിവാസികളോടും അറ്റോര്‍ണി ജനറല്‍ ആഹ്വാനം ചെയ്തു. രാജ്യത്തിന്റെയും ജനങ്ങളുടെയും താത്പര്യങ്ങള്‍ക്ക് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങളായി ഈ അവകാശം മാറുന്നില്ലെന്ന് ഉറപ്പാക്കണം. കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്നതിന് നിയമപരമായ മാര്‍ഗങ്ങള്‍ ഭരണകൂടം ഒരുക്കുന്നു.

ജൂലൈ 22നാണ് മൂന്ന് ബംഗ്ലാദേശികള്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം 54 പേരെ നാടുകടത്താന്‍ ഉത്തരവിട്ടിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് 'കൂട്ടായ്മ'യില്‍ പങ്കെടുത്തതിന് മറ്റ് 53 പേര്‍ക്ക് പത്ത് വര്‍ഷവും ഒരു പ്രതിക്ക് 11 വര്‍ഷവും കോടതി ശിക്ഷ വിധിച്ചിരുന്നു.പ്രാദേശിക നിയമങ്ങള്‍ മാനിക്കണമെന്നും നിരോധിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും ബംഗ്ലാദേശ് നയതന്ത്ര കാര്യാലയം ആവശ്യപ്പെട്ടിരുന്നു.

 

bangladesh uae